തൃശൂർ: ലഹരികടത്ത് സംഘത്തിലെ മുഖ്യകണ്ണിയെ പിടികൂടി കേരളാ പോലീസ്. മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്ന സുഡാൻ സ്വദേശിയാണ് പിടിയിലായത്. ബാംഗ്ലൂർ യലഹങ്കയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശികളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ഇയാൾ മയക്കുമരുന്ന് ഇടപാട് നടത്തുന്നത്.
Read Also: സ്ഥിര നിക്ഷേപങ്ങൾ നടത്താൻ സുവർണാവസരം, പലിശ നിരക്ക് കുത്തനെ ഉയർത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര
7 വർഷം മുൻപ് പഠനാവശ്യത്തിനായാണ് ഇയാൾ സുഡാനിൽ നിന്നും ഇന്ത്യയിലെത്തിയത്. പിന്നീട് ഇന്ത്യയിൽ തുടർന്ന ഇയാൾ വിസ നടപടിക്രമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു. അതിമാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട എംഡിഎംഎ വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാനികൾ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ബംഗളൂരു പോലീസിന്റെ സഹായത്തോടെയാണ് ഇവർ പിടിയിലായത്.
മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ ഉന്നതരെ പിടികൂടിയത് കേരളാ പോലീസിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. 2022 മെയ് മാസത്തിൽ മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 197 ഗ്രാം എംഡിഎംഎയുമായി ചാവക്കാട് സ്വദേശി ബുർഹാനുദീൻ (26) എന്നയാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുഡാൻ സ്വദേശി അറസ്റ്റിലാകുന്നത്.
Post Your Comments