ജിദ്ദ: വ്യാഴാഴ്ച്ച മുതൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദൂരക്കാഴ്ച കുറയുമെന്നും, ആലിപ്പഴം, ഉയർന്ന പൊടി എന്നിവക്കൊപ്പം മഴ പെയ്യാനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Read Also: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തില്‍ രണ്ട് മാസത്തിനകം പുതിയ ഉപദേശക സമിതി ചുമതലയേൽക്കണമെന്ന് ഹൈക്കോടതി
ഹൈൽ, ബഖാ, ഗസാല, ആഷ് ഷിനാൻ എന്നിവയുൾപ്പെടെ ഹായിൽ മേഖലയിലെ മിക്ക നഗരങ്ങളിലും വെള്ളം കയറാനും സാധ്യതയുണ്ട്. മക്ക, മദീന, കിഴക്കൻ മേഖല, വടക്കൻ മേഖല തുടങ്ങിയ സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അൽഉല, യാൻബു, മഹ്ദ്, നായരിയ, കാര്യത്ത് അൽ ഉല്യ, വാദി അൽ ഫൊറാഅ, ഹെനകിയ, ഖൈബർ, അൽ ഐസ്, ബദർ, ഹഫർ അൽ ബത്തീൻ, ഖഫ്ജി, വടക്കൻ അതിർത്തി പ്രവിശ്യ, അറാർ, റഫ്ഹ, തായ്ഫ്, ജുമും, അൽ കാമിൽ, ഖുലൈസ്, മെയ്‌സാൻ എന്നിവിടങ്ങളിലും മഴ അനുഭവപ്പെട്ടേക്കാം.
Post Your Comments