Latest NewsKeralaNews

യോദ്ധാവ് പദ്ധതി: പോലീസിന് രഹസ്യവിവരങ്ങൾ കൈമാറിയത് 1131 പേർ

തിരുവനന്തപുരം: ഒക്ടോബർ ആറു മുതൽ 31 വരെ യോദ്ധാവ് പദ്ധതി വഴി മയക്കുമരുന്നുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരങ്ങൾ കൈമാറിയത് 1131 പേർ. ഏറ്റവും കൂടുതൽ വിവരങ്ങൾ ലഭിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. 144 പേരാണ് ജില്ലയിൽ രഹസ്യ വിവരം നൽകിയത്.

Read Also: മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  ഒരാളെ കാണാതായി; മൂന്ന് പേർക്ക് പരിക്ക് 

ജില്ലയിൽ തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്ന് 104 ഉം ആലപ്പുഴയിൽ നിന്ന് 76 ഉം വിവരങ്ങൾ ഇക്കാലയളവിൽ പോലീസിന് ലഭിച്ചു. മറ്റു ജില്ലകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ എണ്ണം ചുവടെ: തിരുവനന്തപുരം സിറ്റി – 54, കൊല്ലം സിറ്റി – 49, കൊല്ലം റൂറൽ 51, പത്തനംതിട്ട – 42, കോട്ടയം – 51, ഇടുക്കി – 34, എറണാകുളം സിറ്റി – 69, എറണാകുളം റൂറൽ – 74, തൃശൂർ സിറ്റി – 60, തൃശൂർ റൂറൽ – 39, പാലക്കാട് – 52, കോഴിക്കോട് സിറ്റി – 61, കോഴിക്കോട് റൂറൽ – 67, വയനാട് – 19, കണ്ണൂർ സിറ്റി – 48, കണ്ണൂർ റൂറൽ – 10, കാസർഗോഡ് – 27

ലഹരിപദാർത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പോലീസ് രൂപം നൽകിയ പദ്ധതിയാണ് യോദ്ധാവ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി 99959 66666 എന്ന വാട്‌സ്ആപ്പ് നമ്പരിലൂടെ പോലീസിന് കൈമാറാം. മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങൾ സ്വകാര്യമായി പങ്കുവെയ്ക്കാനാകുന്ന ഹെൽപ് ലൈൻ നമ്പർ ആണിത്.

Read Also: അമിത് ഷായുടെ നേതൃത്വത്തിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം: സ്ഥിതിഗതികൾ അവലോകനം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button