KeralaLatest NewsNews

ഏലപ്പാറയിൽ സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ പെൺകുട്ടികളെ കാണാതായി: കണ്ടെത്തിയത് കട്ടപ്പനയിൽ വെച്ച്

കട്ടപ്പന: ഇടുക്കി ഏലപ്പാറ സ്കൂളിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. കട്ടപ്പനയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിൻറെ മകൾ അർച്ചന, ചീന്തലാർ സ്വദേശി രാമചന്ദ്രന്റെ മകൾ അഹല്യ എന്നിവരെയാണ് കാണാതായത്. ഏലപ്പാറ പഞ്ചായത്ത് ഹൈസ്കുളിൽ പഠിക്കുന്ന ഇരുവരേയും തിങ്കളാഴ്ച മുതൽ കാണാനില്ലായിരുന്നു.

പത്തിലും ഒമ്പതിലും പഠിക്കുന്ന ഇവർ തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ, ഇവർ സ്‌കൂളിൽ എത്തിയിരുന്നില്ല. സ്കൂളിൽ രാവിലെ ഹാജരെടുത്ത ശേഷം വരാത്ത കുട്ടികളുടെ വിവരം രക്ഷിതാക്കളെ അറിയിക്കും. ഇവർ വന്നില്ലെന്ന കാര്യം ടീച്ചർ വീട്ടുകാരെ വിളിച്ചറിയിച്ചു. സ്‌കൂളിൽ എത്തിയില്ലെന്ന് കണ്ടതോടെ പീരുമേട് പൊലീസിലും വിവരം അറിയിക്കുകയും ചെയ്തു.

പൊലീസ് സ്കൂളിലെത്തി വിവരങ്ങൾ തിരക്കി. കാണാതായ കുട്ടികൾ രാവിലെ എട്ടരയോടെ ഏലപ്പാറയിലെത്തിയത് കണ്ടതായി സഹപാഠികൾ സ്കൂളധികൃതരോട് പറഞ്ഞു. ഒരാൾ യൂണിഫോമും മറ്റെയാൾ സാധാരണ വസ്ത്രവുമാണ് അണിഞ്ഞിരുന്നതെന്നും കുട്ടികൾ പറഞ്ഞു. കുട്ടികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളും പരിചയക്കാരുടെ വീടുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് ഇരുവരെയും കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button