പ്രമുഖ ടെക് ഭീമനായ മെറ്റയിൽ ഇന്ന് നടന്നത് കൂട്ടപ്പിരിച്ചുവിടൽ. റിപ്പോർട്ടുകൾ പ്രകാരം, ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 11,000 ജീവനക്കാരെയാണ് ഒറ്റ ദിവസം കൊണ്ട് പിരിച്ചുവിട്ടത്. ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതെന്ന് മെറ്റ സിഇഒ സക്കർബർഗ് വ്യക്തമാക്കി. നിലവിൽ, 87,000 ലധികം ജീവനക്കാരാണ് മെറ്റയിൽ ജോലി ചെയ്യുന്നത്. ഇതിൽ, 13 ശതമാനം ജീവനക്കാർക്കാണ് ഇന്ന് തൊഴിൽ നഷ്ടമായിരിക്കുന്നത്.
2022 ൽ സാമ്പത്തിക രംഗത്ത് വൻ തിരിച്ചടികളാണ് മെറ്റ നേരിട്ടത്. ഇത്തവണ പരസ്യ വരുമാനത്തിൽ നിന്നുണ്ടായ ഇടിവ് കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിലവ് ചുരുക്കൽ നടപടികൾക്ക് മെറ്റ രൂപം നൽകിയത്. ഫേസ്ബുക്ക് സ്ഥാപിതമായതിനുശേഷം ഇതാദ്യമായാണ് ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ നടക്കുന്നത്.
Also Read: സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സൂം, പുതുതായി എത്തുന്ന ഫീച്ചറുകൾ അറിയാം
ഫേസ്ബുക്കിന് പുറമേ, ട്വിറ്ററും വ്യാപകമായ പിരിച്ചുവിടൽ നടത്തിയിരുന്നു. കോവിഡ് മഹാമാരി കാലയളവിൽ സോഷ്യൽ മീഡിയ കമ്പനികൾ സാമ്പത്തിക മുന്നേറ്റം കൈവരിച്ചെങ്കിലും, പിന്നീട് വരുമാനം കുത്തനെ ഇടിയുകയായിരുന്നു.
Post Your Comments