Latest NewsKeralaNews

മൂന്നാറിൽ സമഗ്ര മാലിന്യ പരിപാലനം: വിപുലമായ  ക്യാമ്പെയ്‌നുമായി ഹരിതകേരളം മിഷനും പഞ്ചായത്തും

തിരുവനന്തപുരം: മൂന്നാറിൽ മാലിന്യ പരിപാലനം സമഗ്രമാക്കുന്നതിനുള്ള മെഗാ ക്യാമ്പെയ്‌ൻ പ്രവർത്തനങ്ങൾക്ക് നവംബർ 10ന് തുടക്കമാവും. നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് വിവിധ സംഘടനകളുടെയും ഏജൻസികളുടെയും സഹകരണത്തോടെയാണ് നൂതനമായ ക്യാമ്പെയ്‌ൻ പരിപാടികൾ ആരംഭിക്കുന്നത്.

Read Also: സിംഗിൾ ഡ്യൂട്ടി പരിഷ്കരണം: പാറശാല ഡിപ്പോയുടെ വരുമാനത്തിൽ വൻ വർധനയെന്ന് കെ.എസ്.ആർ.ടി.സി

വ്യാഴാഴ്ച രാവിലെ ഏഴുമുതൽ മാലിന്യങ്ങൾ വേർതിരിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ഗ്രാമപഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾ, ഹരിതകർമസേന, സമീപ ജില്ലകളിലെ ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാർ, പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ ചെറിയ ഗ്രൂപ്പുകൾ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യങ്ങൾ കൂട്ടിക്കുഴക്കാതെ വേർതിരിച്ചു ശേഖരിക്കുന്നതിന്റെ പ്രാധാന്യം വിശദീകരിക്കും. ജൈവ മാലിന്യങ്ങൾ സംസ്‌കരിച്ച് ജൈവ വളമാക്കാനും അജൈവ പാഴ്വസ്തുക്കൾ തരംതിരിച്ച് പുനചംക്രമണത്തിന് നൽകണമെന്നുമുള്ള സന്ദേശവും നൽകും. തുടർന്ന് ഉച്ച 1.30 മുതൽ മൂന്നുമണിവരെ മൂന്നാർ പഞ്ചായത്തിലെയും തൊട്ടടുത്ത പഞ്ചായത്തിലെയും സ്‌കൂളുകളിൽ മാലിന്യം വേർതിരിക്കുന്നതിനെക്കുറിച്ച് ഒരേ സമയം ടോക് ഷോ നടത്തും. നവകേരളം ആർപിമാരും ഇന്റേൺഷിപ്പിലുള്ളവരും ക്ലാസെടുക്കും.

പഞ്ചായത്തിലെ 65 ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ നിന്നുള്ള 65 നവകേരളം റിസോഴ്സ് പേഴ്സൺമാർ, 17 ഇന്റേൺഷിപ്പ് ട്രെയിനികൾ, മൂന്നാറിലെ കോളജുകളിലെ എൻ.എസ്.എസ് വോളന്റിയർമാർ എന്നിവരാണ് കാമ്പയിന് നേതൃത്വം നൽകുന്നത്. സംസ്ഥാന നവകേരളം കർമപദ്ധതിയിൽ നിന്നുള്ള ടീമും മൂന്നാർ ഗ്രാമപഞ്ചായത്ത് വാർഡംഗങ്ങളും പഞ്ചായത്തിലെ വിവിധ ഉദ്യോഗസ്ഥരും റസിറ്റിയെന്ന സന്നദ്ധസംഘടനയും ക്യാമ്പെയ്‌നിന്റെ ഭാഗമാകും.

Read Also: കല്‍പ്പാത്തി രഥോത്സവം:സര്‍ക്കാര്‍ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button