കൊല്ലം: യുവാക്കളെ ചില്ലുകുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. ഓച്ചിറ മേമന കരാലിൽ വടക്കേത്തറ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന അജയനെ(38) ആണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിന് വെെകുന്നേരം അഞ്ചിന് കാരലിൽ ക്ഷേത്രത്തിന് സമീപം ആണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിന്റെ ഭാര്യയുമായി സ്കൂട്ടറിലെത്തിയ സജീവിനെയും യുവതിയെയും ഇയാൾ ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് മറിഞ്ഞ് വീണ യുവതിക്കും പരിക്കേറ്റു. നിലത്തുവീണ സജിത്തിനെ പ്രതി കൈയിൽ കരുതിയിരുന്ന കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. അക്രമം തടയാൻ വന്ന സമീപവാസിയായ യുവാവിനെയും ഇയാൾ കുത്തി പരിക്കേൽപ്പിച്ചു.
Read Also : ഉത്സവ സീസൺ ആഘോഷമാക്കി സാംസംഗ്, ഇന്ത്യൻ വിപണിയിൽ നിന്നും നേടിയത് കോടികളുടെ വിറ്റുവരവ്
തുടർന്ന്, സജീവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഓച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അജയനെ പിടികൂടുകയുമായിരുന്നു. ഓച്ചിറ സ്റ്റേഷൻ ഇൻസ്പക്ടർ നിസാമുദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിയാസ്, ശിവരാജൻ എഎസ്ഐ മിനി, സിപിഒ മാരായ രാഹുൽ, വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments