അനിയന്ത്രിതമായ പ്രമേഹം ശരീരത്തെ പല തരത്തില്‍ ദോഷകരമായി ബാധിക്കാം. ജീവഹാനിതന്നെ ഇത് മൂലം ഉണ്ടായെന്ന് വരാം. രക്തത്തിലെ പഞ്ചസാരയുടെ സാധാരണ തോത് എന്ന് പറയുന്നത് മുതിര്‍ന്നൊരാള്‍ക്ക് 140 mg/dl ല്‍ താഴെയായിരിക്കണം. 200ന് മുകളിലാണെങ്കില്‍ പ്രമേഹമുണ്ടെന്ന് കണക്കാക്കാം. 140നും 199നും ഇടയിലുള്ള റീഡിങ് പ്രമേഹത്തിലേക്ക് നയിക്കാവുന്ന പ്രീഡയബറ്റിസ് ഘട്ടത്തിലാണെന്നതിന്‍റെ സൂചന നല്‍കുന്നു. അമിതമായ ദാഹം, വിട്ടുമാറാത്ത തലവേദന തുടങ്ങിയ പ്രമേഹ രോഗ ലക്ഷണങ്ങൾ ശ്രദ്ധിക്കണം.
നിത്യവും വ്യായാമം ചെയ്യുന്നത് ഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും മാത്രമല്ല പ്രമേഹത്തെ നിലയ്ക്ക് നിര്‍ത്താനും സഹായിക്കും. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താനും വ്യായാമം സഹായകമാണ്. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുന്നതോടെ രക്തപ്രവാഹത്തിലെ ലഭ്യമായ പഞ്ചസാരയെ കൂടുതല്‍ മികച്ച രീതിയില്‍ കോശങ്ങള്‍ ഉപയോഗിച്ച് തുടങ്ങും.
ശരീരം കാര്‍ബോഹൈഡ്രേറ്റിനെ വിഘടിപ്പിച്ച് പഞ്ചസാരയാക്കി മാറ്റുന്നു, മുഖ്യമായും ഗ്ലൂക്കോസ്. ഇന്‍സുലിന്‍ ഈ ഗ്ലൂക്കോസ് ഉപയോഗിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. നാം കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കൂടുകയോ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയോ ചെയ്യുമ്പോൾ ഈ പ്രക്രിയക്ക് തടസ്സം നേരിടുകയും ഗ്ലൂക്കോസ് രക്തത്തില്‍ കുന്നുകൂടുകയും ചെയ്യും. ഭക്ഷണത്തിലെ കാർബോ തോത് കുറച്ച് പ്രോട്ടീൻ തോത് കൂട്ടുന്നത് പ്രമേഹ നിയന്ത്രണത്തിൽ സഹായിക്കും.
കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് ദഹനത്തിന്‍റെയും പഞ്ചസാര വലിച്ചെടുക്കലിനെയും വേഗം കുറയ്ക്കുന്നു. ഇത് മൂലം ക്രമമായി പതിയെ മാത്രമേ രക്തത്തിലെ പഞ്ചസാര ഉയരുകയുള്ളൂ.
ജലാംശം നിലനിര്‍ത്തുന്നത് അധികമുള്ള പഞ്ചസാര മൂത്രത്തിലൂടെ പുറന്തള്ളാന്‍ വൃക്കകളെ സഹായിക്കും.
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നത് കോശങ്ങള്‍ നശിക്കാതിരിക്കാനും അവയവങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാനും സഹായിക്കും.
മോശം ഉറക്ക ശീലങ്ങളും വിശ്രമത്തിന്‍റെ അഭാവവും ശരീരത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തും. ഇത് ടൈപ്പ് 2 പ്രമേഹത്തിന്‍റെയും സാധ്യത വര്‍ദ്ധിപ്പിക്കും.
ക്രോമിയം, മഗ്നീഷ്യം പോലുള്ള മൈക്രോ പോഷണങ്ങളുടെ അഭാവവുമായും പ്രമേഹം ബന്ധപ്പെട്ടിരിക്കുന്നു. ക്രോമിയം ശരിയായ അളവില്‍ ലഭിച്ചാല്‍ അത് കാര്‍ബോഹൈഡ്രേറ്റിന്‍റെയും കൊഴുപ്പിന്‍റെയും ചയാപചയത്തെ കാര്യക്ഷമമാക്കുന്നു. മാംസവിഭവങ്ങള്‍, ഹോള്‍ ഗ്രെയ്ന്‍ ഉത്പന്നങ്ങള്‍, അതാത് കാലത്തെ പച്ചക്കറികള്‍, പഴങ്ങള്‍, നട്സ് എന്നിവ മഗ്നീഷ്യവും ക്രോമിയവും അടങ്ങിയതാണ്.
ഉയര്‍ന്ന സമ്മര്‍ദവും ഉത്കണ്ഠയും പല വിധത്തില്‍ ശരീരത്തെ ബാധിക്കാം. സമ്മര്‍ദം ഉയരുന്നത് ചില തരം ഹോര്‍മോണുകളുടെ പുറന്തള്ളലിന് കാരണമാകും. ഇത് ശരീരത്തില്‍ സംഭരിച്ച് വച്ചിരിക്കുന്ന ഊര്‍ജ്ജത്തെ പഞ്ചസാരയാക്കി രക്തപ്രവാഹത്തിലേക്ക് കടത്തി വിടും.
Post Your Comments