റോം: ഖത്തർ ലോകകപ്പിനൊരുങ്ങുന്ന അർജന്റീനിയൻ നിരയിൽ സൂപ്പർ താരം ഏഞ്ചൽ ഡി മരിയ തിരിച്ചെത്തി. ഫിറ്റ്നസ് പൂർണമായി വീണ്ടെടുത്ത താരം കഴിഞ്ഞ ദിവസം ഇന്‍റർമിലാനെതിരായ മത്സരത്തിൽ യുവന്‍റസ് നിരയിൽ അവസാന മിനുറ്റുകളിൽ കളിച്ചിരുന്നു. ഒക്ടോബര്‍ ആദ്യവാരമാണ് മക്കാബിക്കെതിരായ യുവന്‍റസിന്‍റെ മത്സരത്തിനിടെ ഡി മരിയ തുടയില്‍ പരിക്കേറ്റ് മടങ്ങിയത്.
തുടര്‍ന്ന്, ഇറ്റാലിയൻ ലീഗിൽ യുവന്‍റസിന്‍റെ അഞ്ച് മത്സരങ്ങള്‍ ഡി മരിയക്ക് നഷ്ടമായിരുന്നു. ഈ സീസണിലാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയില്‍ ഡിമരിയ യുവന്‍റസിലെത്തിയത്. പിഎസ്ജിയ്ക്കൊപ്പം ഏഴ് സീസണുകളില്‍ കളിച്ച ശേഷമാണ് ഡി മരിയ ക്ലബ്ബ് വിട്ടത്. ടീമിനായി 295 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 92 ഗോളുകളും സ്വന്തമാക്കി.
Read Also:- സിസ തോമസിന് കെടിയു വിസിയായി തുടരാം: സർക്കാരിന് തിരിച്ചടിയായി സർക്കാർ ആവശ്യം തള്ളി ഹൈക്കോടതി
മാഞ്ചസ്റ്റർ യുണൈറ്റഡ്, റയല്‍ മഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് 34കാരനായ ഡി മരിയ. കഴിഞ്ഞ വർഷം അർജന്‍റീന കോപ്പ അമേരിക്ക നേടുമ്പോൾ ഫൈനലിൽ വിജയഗോൾ നേടിയത് ഡിമരിയയായിരുന്നു. അടുത്തയാഴ്ച ലോകകപ്പിനുള്ള അർജന്‍റീന ടീമിനെ പ്രഖ്യാപിക്കും. 14നാണ് ലോകകപ്പ് ടീമുകളെ പ്രഖ്യാപിക്കാനുള്ള അവസാന തിയതിയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments