പാലക്കാട്: നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫുമായി എന്‍ഐഎ തെളിവെടുപ്പ് നടത്തി. കൊലപ്പെടുത്തേണ്ട ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയെന്ന കേസിലാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സമയത്ത് അറസ്റ്റ് ഭയന്ന് ഒളിച്ച പിഎഫ്ഐ ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കിയത് റൗഫ് ആയിരുന്നു. പിഎഫ്ഐ നിരോധത്തിന് ശേഷം വിദേശത്ത് നിന്നും ഫണ്ട് സ്വരൂപിക്കാനും റൗഫ് നേതൃത്വം നല്കി.
നിരോധനത്തിന് മുമ്പും ശേഷവും പിഎഫ്ഐയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തു. കൂടാതെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ റൗഫിനെതിരെ അന്വേഷണം നടത്തുന്നത്.
Post Your Comments