തിരുവനന്തപുരം; കത്ത് വിവാദത്തില്‍ പ്രതിഷേധങ്ങള്‍ തുടരവെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കെ.എസ്.യു. പ്രവര്‍ത്തകരുടെ കരിങ്കൊടി. കരിങ്കൊടി കാണിച്ച യുവാക്കളെ സിപിഎംകാർ ക്രൂരമായി മർദ്ദിച്ചു. മേയറുടെ കണ്മുന്നിൽ ആയിരുന്നു പ്രതിഷേധം. മേയർ വീട്ടില്‍ നിന്ന് ഇറങ്ങി കാറില്‍കയറിയതിന് പിന്നാലെയാണ് ആദ്യപ്രതിഷേധമുണ്ടായി. പിന്നാലെ, കാര്‍ റോഡിലേക്ക് കയറും മുമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലും പ്രതിഷേധിച്ചു.
പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. താത്കാലിക നിയമനത്തിന് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കിയതില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കനത്തപ്രതിഷേധമാണ് ഇന്നും നടക്കുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും മേയറുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസിലാണ് പ്രതിഷേധം നടത്തുന്നത്. ഇതിന് പുറമേ വിവിധ യുവജനസംഘടനകളും പ്രതിഷേധിക്കുന്നുണ്ട്.
Post Your Comments