ശ്വസനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയായ ആസ്മ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകള്‍ എന്നിവ ആസ്മ ഉണ്ടാക്കാൻ കാരണമാകാറുണ്ട്.
പുരുഷന്മാരില്‍ ചെറുപ്രായത്തിലും സ്ത്രീകളില്‍ പ്രായപൂര്‍ത്തിയായ ശേഷവുമാണ് കൂടുതലായും ആസ്മ കണ്ടുവരുന്നത്. ആസ്മയെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കുന്ന ചില പ്രതിവിധികള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. അവ അറിയാം.
Read Also : കപ്പലിലുള്ളവർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യൻ എംബസി: കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ കത്തയച്ചു
സവാള ശ്വാസനാളത്തിലെ തടസം നീക്കാന്‍ സഹായിക്കും. സവാളയിൽ ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പച്ച സവാള കഴിക്കുന്നത് മികച്ച ശ്വാസോഛ്വാസത്തിന് സഹായകമാണ്.
കിടക്കുന്നതിന് മുമ്പ് ഒരു ടീ സ്പൂണ്‍ തേനില്‍ ഒരു നുള്ള് കറുവാപ്പട്ടയുടെ പൊടി ചേര്‍ത്തു കഴിക്കാം. ഇത് തൊണ്ടയിലെ കഫം ഇല്ലാതാക്കുകയും നന്നായി ഉറങ്ങാനും സഹായിക്കും. പകുതി ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തില്‍ മധുരം ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
Post Your Comments