ആലപ്പുഴ: വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. റോഡിന് സമീപം നിൽക്കുകയായിരുന്ന തുറവൂർ സംസ്‌കൃത കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.
ദേശീയപാതയിൽ പുത്തൻചന്തയിൽ ആണ് അപകടം നടന്നത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലും, ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, പാലക്കാട് പുതുശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസ് കണ്ടെയ്നർ ലോറിയുടെ പിറകിലിടിച്ചുണ്ടായ അപകടത്തിൽ ആറ് പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ മുൻവശത്തിരുന്ന് സഞ്ചരിക്കുകയായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.
Post Your Comments