കൊല്ലം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പരവൂർ തെക്കുംഭാഗത്ത് റാബിയാ മൻസിലിൽ ഹാഷിമി(21)നെ ആണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ നിർബന്ധിച്ച് കാറിൽ കയറ്റുകയും ഇരുവരും കാറിലിരിക്കുന്ന ചിത്രം ഹാഷിമിന്റെ കൂട്ടുകാരനും രണ്ടാം പ്രതിയുമായ ഹിജാഷ് പകർത്തുകയും ചെയ്തു. തുടർന്ന്, ഈ ചിത്രങ്ങൾ സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുകയും പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഇത് എതിർത്ത പെണ്‍കുട്ടിയെ പ്രണയമാണെന്നും പ്രണയത്തിൽ നിന്ന് പിൻതിരിഞ്ഞാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
Read Also : ജീപ്പ് ഗ്രാൻഡ് ചെറോക്കി: ഏറ്റവും പുതിയ പതിപ്പ് ഈ മാസം നിരത്തിലിറങ്ങും
തുടർന്ന്, പെണ്‍കുട്ടി പരവൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഒന്നാം പ്രതി ഹാഷിമിനെ പടികൂടുകയുമായിരുന്നു. വിവരമറിഞ്ഞ് രണ്ടാം പ്രതി ഹിജാഷ് ഒളിവിൽ പോവുകയായിരുന്നു.
പരവൂർ ഇൻസ്പെക്ടർ നിസാർ എ യുടെ നേതൃത്വത്തിൽ എസ്ഐ-മാരായ നിഥിൻ നളൻ, നിസാം, എഎസ്ഐ-മാരായ രാജേന്ദ്രൻ, പ്രദീപ്, എസ്.സിപിഒ റിലേഷ്ബാബു സിപിഒ പ്രംലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments