KasargodKeralaNattuvarthaLatest NewsNews

കൂടെ താമസിച്ചിരുന്നയാൾക്ക് വിഷം നൽകിയ ശേഷം 45-കാരി ജീവനൊടുക്കി : സംഭവം കാസർ​ഗോഡ്

45 വയസുള്ള രമയാണ് മരിച്ചത്

കാസർഗോഡ്: സ്ത്രീയെ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസുള്ള രമയാണ് മരിച്ചത്.

കാഞ്ഞങ്ങാടിന് സമീപം ആവിക്കരയില്‍ ആണ് സംഭവം. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശ നിലയിൽ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ജയപ്രകാശ് മൊഴി നല്‍കിയത്.

Read Also : പ്രാഥമിക ഓഹരി വിൽപ്പനയുടെ അന്തിമ തയ്യാറെടുപ്പുമായി ഐനോക്സ്ഗ്രീൻ എനർജി സർവീസസ്, നവംബർ 11 മുതൽ ആരംഭിക്കും

വയനാട് സ്വദേശിയായ ജയപ്രകാശ് ഹോട്ടല്‍ തൊഴിലാളിയാണ്. ദീര്‍ഘനാളായി ഇരുവരും ഒരുമിച്ചാണ് താമസം. സംഭവത്തിൽ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. രമയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button