
വര്‍ക്കല: വര്‍ക്കലയിലെ റിസോര്‍ട്ടിന് തീപ്പിടിച്ചു. അടച്ചിട്ട റിസോര്‍ട്ടില്‍ രാത്രി 12.30ഓടെയായിരുന്നു അപകടം. നോര്‍ത്ത് ക്ലിഫിലെ പുച്‌നി ലാല എന്ന റിസോര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായത്.
റിസോര്‍ട്ടിലെ യോഗ ഹാളിലുള്ള ഹട്ടിലായിരുന്നു തീപ്പിടുത്തം. തീപിടുത്തം ഉണ്ടാവുമ്പോള്‍ ബുക്ക് സ്റ്റാള്‍ നടത്തുന്ന ഒരാള്‍ മാത്രമാണ് റിസോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
ഇദ്ദേഹം ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടുത്തത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.
Post Your Comments