Latest NewsKeralaNews

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്ഥിരമായി പീഡിപ്പിച്ചു, ഒടുവില്‍ ഗര്‍ഭിണിയായതോടെ പ്ലസ്ടു വിദ്യാര്‍ത്ഥി പോലീസ് പിടിയില്‍

ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചായിരുന്നു പെണ്‍കുട്ടിയെ സുഹൃത്ത് ലൈംഗികമായി ഉപയോഗിച്ചത്: പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ 17-കാരന്‍ കസ്റ്റഡിയില്‍. 16-കാരിയായ പെണ്‍കുട്ടിയുടെ സ്‌കൂളില്‍ പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ത്ഥിയാണ് പോലീസ് പിടിയിലായത്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

Read Also:പാർട്ടി കേഡർമാരായ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കില്ലെന്ന്‌ പറഞ്ഞ്‌ ഗവർണർ ആർഎസ്‌എസ്‌ കേഡറായി പ്രവർത്തിക്കുന്നു: സിപിഎം

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 16-കാരിയെ ശാരിരിക അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി 5 മാസം ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ആശുപത്രി അധികൃതര്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് ആരംഭിച്ചു. ഇതിനിടെയാണ് പെണ്‍കുട്ടി സുഹൃത്തിനെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ രക്ഷിതാക്കള്‍ ആറന്‍മുള പോലീസിനെ സമീപിക്കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തിയതിനൊടുവില്‍ ആരോപണ വിധേയനായ ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചു.

2018 ഏപ്രില്‍ മുതലാണ് പെണ്‍കുട്ടിയുമായുള്ള സൗഹൃദം ആരംഭിച്ചത്. പരിചയപ്പെട്ടത് മുതല്‍ ഇരുവരും പഠിക്കുന്നത് ഒരേ സ്‌കൂളിലാണ്. 2019ല്‍ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചായിരുന്നു ആദ്യമായി പെണ്‍കുട്ടിയെ സുഹൃത്ത് ലൈംഗികമായി ഉപയോഗിച്ചത്. ഇതിന് ശേഷം പലതവണ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി ലൈംഗിക അതിക്രമം നടത്തിയിരുന്നു. ഒടുവില്‍ 16-കാരി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തുവന്നതെന്ന് ആറന്മുള പോലീസ് അറിയിച്ചു. ആരോപണ വിധേയനായ വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button