KeralaLatest NewsNews

മുടികൊഴിച്ചിലിന് ചികിത്സിച്ചതോടെ മൂക്കിലെ രോമമുൾപ്പെടെ പോയി: മനംനൊന്ത് യുവാവ് ആത്മഹത്യചെയ്തു, ഡോക്ടർക്കെതിരെ കുറിപ്പ്

കോഴിക്കോട്: മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്ത്(29) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം ഒന്നാം തിയതിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. മുടികൊഴിച്ചിലിനായി ചികിത്സ തേടിയ ഡോക്ടർക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വച്ചാണ് പ്രശാന്ത് ജീവനൊടുക്കിയത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

മുടികൊഴിച്ചിൽ മാറാൻ 2014 മുതൽ മരുന്ന് കഴിക്കുന്നതായി ആണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ചെറിയ മുടി കൊഴിച്ചിലുമായാണ് യുവാവ് ആദ്യം ക്ലിനിക്കിനെ സമീപിച്ചിരുന്നത്. മരുന്ന് നൽകിയപ്പോൾ ആദ്യം കുറച്ച് മുടി കൊഴിയുമെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്. എന്നാൽ, മൂക്കിലെ രോമങ്ങൾ മുതൽ താടിരോമങ്ങളും പുരികവും കൊഴിഞ്ഞ് തുടങ്ങിയതോടെ ഏറെനാളായി മാനസികവിഷമത്തിലായിരുന്നു യുവാവ് എന്ന് കുടുംബം പറയുന്നു. പരാതിപ്പെട്ടിട്ടും ഡോക്ടറുടെ സമീപനം ശരിയല്ലെന്നും

പലതവണ ഡോക്ടറെ കണ്ടെങ്കിലും മരുന്ന് നൽകി മടക്കി അയക്കുകയാണ് ചെയ്തത് എന്നും കുടുംബം ആരോപിക്കുന്നു. ഇനി ഇത് ശരിയാവുമെന്ന് പ്രതീക്ഷയില്ല. അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കത്തിലുള്ളത്. മുടികൊഴിച്ചിൽ കാരണം വിവാഹ ആലോചനകൾ മുടങ്ങിയിരുന്നു. മെക്കാനിക്കായി ജോലി നോക്കിയിരുന്നുവെങ്കിലും അപകർഷതാബോധം കാരണം ആളുകൾ കൂടുന്നയിടത്തേക്ക് പോകാറില്ലായിരുന്നുവെന്ന് യുവാവിന്റെ മാതാപിതാക്കൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button