ന്യൂഡല്‍ഹി:2022ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ എട്ടിന്. നാല് ഭൂഖണ്ഡങ്ങളില്‍ നാളെ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകുന്നുണ്ട്. അതിനാല്‍ വാനനിരീക്ഷണം താത്പര്യമുള്ളവര്‍ക്ക് ‘ബ്ലഡ് മൂണ്‍’ (Blood Moon) എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയും. ഇനി ഒരു ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുന്നതിന് 2023 ഒക്ടോബര്‍ 28 വരെ കാത്തിരിക്കേണ്ടി വരും.
ചൊവ്വാഴ്ചത്തെ ചന്ദ്രഗ്രഹണം പൂര്‍ണ ചന്ദ്രഗ്രഹണം ആണ്. അതിനാല്‍ ബ്ലഡ് മൂണ്‍ പ്രതിഭാസം ദൃശ്യമാകും. ഭൂമിയുടെ നിഴലിലേക്ക് മാറുന്ന ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിനാലാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, പസഫിക് ദ്വീപുകള്‍, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാകും.
സൂര്യന്‍ ചന്ദ്രന്റെ ഉപരിതലത്തെ പൂര്‍ണ്ണമായി പ്രകാശിപ്പിക്കുന്ന പൗര്‍ണ്ണമി സമയത്ത് മാത്രമാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സാധാരണയായി, പൂര്‍ണ്ണ ചന്ദ്രന്‍ ഭൂമിയെയും സൂര്യനെയും അപേക്ഷിച്ച് അല്‍പം വ്യത്യസ്തമായ ഒരു തലത്തില്‍ പരിക്രമണം ചെയ്യുന്നതിനാല്‍ ഗ്രഹണം ഉണ്ടാകില്ല. എന്നിരുന്നാലും, ചില സമയങ്ങളില്‍ ഇവ മൂന്നും നേര്‍രേഖയില്‍ വരികയും ചന്ദ്രനും സൂര്യനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും ചെയ്യുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചന്ദ്രനിലേക്കെത്തേണ്ട സൂര്യപ്രകാശത്തെ ഭൂമി തടസ്സപ്പെടുത്തുകയും അങ്ങനെ ചന്ദ്രഗ്രഹണത്തിന് കാരണമാവുകയും ചെയ്യുന്നു.
Post Your Comments