കോഴിക്കോട് : ഗവര്‍ണര്‍ പറയുന്നതാണ് ശരിയെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. കേരളത്തില്‍ നീതിന്യായവ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
‘അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് സുപ്രീം കോടതിയില്‍ പോകുകയാണ് പിണറായി വിജയന്‍. മണിക്കൂറിന് 50 ലക്ഷം രൂപ ഫീസുള്ള നരിമാനെയും 15.50 ലക്ഷം ഫീസുള്ള കപില്‍ സിബലിനെയും വെച്ച് ഗവര്‍ണറുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് പിണറായി ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും സമാനമായ രീതിയില്‍ കോടിക്കണക്കിന് രൂപ കോടതിയില്‍ ചിലവഴിച്ചു. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ഇനി കടമെടുക്കേണ്ട ഗതികേടിലാണ് ധനവകുപ്പ്. അപ്പോഴാണ് തങ്ങളുടെ അഴിമതി മൂടിവെക്കുന്നതിനായി സ്വജനപക്ഷപാതം നടത്താന്‍ ഖജനാവ് കൊള്ളയടിക്കുന്നത്’.
‘തിരുവനന്തപുരം മേയറുടെ കത്ത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. പുറത്തുവരാത്ത പതിനായിരക്കണക്കിന് കരാര്‍ നിയമനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ മേയറുടെ പേരില്‍ കത്തയച്ചയാളെ പിടികൂടാം. കത്ത് തന്റേതല്ലെന്ന് പറഞ്ഞ് പ്രശ്നത്തില്‍ നിന്നും തലയൂരാനുള്ള പാഴ്ശ്രമമാണ് മേയര്‍ കാണിക്കുന്നത്. ജനവികാരത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഗവര്‍ണര്‍ക്കെതിരായ ഇടത് സമരമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു’.
Post Your Comments