Jobs & VacanciesLatest NewsNews

ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ 479 ഒഴിവുകള്‍, അപേക്ഷകള്‍ ക്ഷണിക്കുന്നു: ഈ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ (മോട്ടര്‍ മെക്കാനിക്, ടെലികമ്യൂണിക്കേഷന്‍) തസ്തികകളില്‍ 479 ഒഴിവ്. ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികയാണ്. താല്‍ക്കാലിക നിയമനം. സ്ഥിരപ്പെടുത്തിയേക്കാം. പ്രായം 18-25. അര്‍ഹര്‍ക്ക് ഇളവ്.

Read Also: പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി കെയ്ൻസ് ടെക്നോളജി

ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ (മോട്ടര്‍ മെക്കാനിക്- 186): ഈമാസം 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

യോഗ്യത: ഹെഡ് കോണ്‍സ്റ്റബിള്‍: 12-ാം ക്ലാസ്, മോട്ടര്‍ മെക്കാനിക് സര്‍ട്ടിഫിക്കറ്റ്/ ഐടിഐ, 3 വര്‍ഷ പരിചയം അല്ലെങ്കില്‍ ഓട്ടമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ.

കോണ്‍സ്റ്റബിള്‍ : പത്താംക്ലാസ്, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ അല്ലെങ്കില്‍ 3 വര്‍ഷ പരിചയം.

ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ (ടെലികമ്യൂണിക്കേഷന്‍- 293): 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

യോഗ്യത: ഹെഡ് കോണ്‍സ്റ്റബിള്‍: 12-ാം ക്ലാസ് ജയം (ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ പഠിച്ച്), അല്ലെങ്കില്‍ പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും, അല്ലെങ്കില്‍ പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തില്‍ 3 വര്‍ഷ ഡിപ്ലോമയും.

 

കോണ്‍സ്റ്റബിള്‍: പത്താംക്ലാസ് വിശദ വിവരങ്ങള്‍ക്ക് www.recruitment.itbpol എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button