തൃശൂർ: പതിനാറുകാരന് മദ്യം നല്കി പീഡിപ്പിച്ച കേസിൽ ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍. മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയ കുട്ടി, കൗണ്‍സിലിങ്ങിനിടെയാണ് ട്യൂഷന് ടീച്ചര്‍ മദ്യം നല്കി ഉപദ്രവിച്ചതായി വെളിപ്പെടുത്തിയത്. തുടർന്ന്, അധ്യാപകർ നൽകിയ വിവരം അനുസരിച്ച്, ശിശുക്ഷേമ സമിതി അംഗങ്ങള്‍ തൃശൂര്‍ മണ്ണുത്തി പോലീസിന് വിവരങ്ങള്‍ കൈമാറി. ഇതിന് പിന്നാലെ, ട്യൂഷന് ടീച്ചറെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ അധ്യാപിക പോലീസിനോട് കുറ്റം സമ്മതിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിേധയമാക്കി. രഹസ്യമൊഴിയും രേഖപ്പെടുത്തി. തുടർന്ന്, പോക്സോ നിയമപ്രകാരം അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ടീച്ചര്‍ കോവിഡ് കാലത്താണ് ട്യൂഷന് ആരംഭിച്ചത്. ഇവർക്ക് കുട്ടികളില്ല. നേരത്തെ ഫിറ്റ്നസ് സെന്ററില്‍ പരിശീലികയായും ഇവർ ജോലി നോക്കിയിരുന്നു.
പോക്സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുത്. ഈ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ത്ഥികളെല്ലാം മാനസിക വിഷമം നേരിടേണ്ടി വരും എന്ന കാരണത്താല്‍, പ്രതിയുടെ പേരോ സ്ഥലമോ വെളിപ്പെടുത്തരുതെന്നും പോലീസ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments