Latest NewsKeralaNews

കേരളത്തിൽ തൊഴിലില്ലായ്മ കുറയുന്നു: കണക്കുകൾ വിശദമാക്കി സിപിഎം

തിരുവനന്തപുരം: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുമ്പോൾ കേരളത്തിൽ തൊഴിലില്ലായ്മ കുറയുന്നുവെന്ന് സിപിഎം. ഇന്ത്യൻ ഇക്കണോമിക് മോണിറ്ററിംഗ് സെന്ററിന്റെ (സിഎംഐഇ) കണക്ക് പ്രകാരം തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞപ്പോൾ രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചെന്നും സിഎംഐഇയുടെ കണക്ക് വ്യക്തമാക്കുന്നു.

Read Also: വാടക വീട്ടില്‍ കാമുകിയേയും കുടുംബത്തേയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കഴിഞ്ഞ ഒരുവർഷത്തിനിടെയുള്ള കുറഞ്ഞനിരക്കായ 4.8 ശതമാനം തൊഴിലില്ലായ്മയാണ് ഒക്ടോബറിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കോവിഡ് ലോക്ഡൗണിനുശേഷം കേരളത്തിലെ തൊഴിൽമേഖലയിൽ ഉണർവ് ഉണ്ടായപ്പോൾ രാജ്യത്ത് വീണ്ടും തൊഴിലില്ലായ്മ കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് സിപിഎം അറിയിച്ചു.

ബിജെപി ഭരിക്കുന്ന ഹരിയാനയാണ് കഴിഞ്ഞമാസം രാജ്യത്ത് ഏറ്റവുമുയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനം. 31.8 ശതമാനമാണ് ഹരിയാനയിലെ തൊഴിലില്ലായ്മ. ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, ത്രിപുര സംസ്ഥാനങ്ങളാണ് തൊഴിലില്ലായ്മയിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ. സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞപ്പോൾ രാജ്യത്ത് ബിജെപി സർക്കാർ നടപ്പിലാക്കുന്ന ജനവിരുദ്ധ നടപടികളിലൂടെ ജനജീവിതം ദുസ്സഹമാക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ ആറ് വർഷത്തിൽ ഐടി തൊഴിലാളികളുടെ എണ്ണത്തിലടക്കം വലിയ തോതിലുള്ള വർദ്ധനവാണുണ്ടായത്. 2016-ൽ 78,068 പേരാണ് ഐടി പാർക്കുകളിൽ തൊഴിലെടുത്തിരുന്നത്. ഇന്നത് 1,35,288 ആയി ഉയർന്നുവെന്നും സിപിഎം ചൂണ്ടിക്കാട്ടി.

കോവിഡ് നിയന്ത്രണ വിധേയമായതിന് ശേഷം അധികാരത്തിലേറിയ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി 1416 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുന്നതായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രയാസങ്ങൾ ചെറുകിട മേഖലയെ തകർത്തപ്പോൾ കേരളത്തിൽ സർക്കാർ പിന്തുണയോടെ ഈ മേഖല പിടിച്ചു നിന്നു. ഇപ്പോഴിതാ ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനായി ആരംഭിച്ച സംരംഭക വർഷവും ഈ മേഖലയിൽ ചരിത്രമുന്നേറ്റം കൈവരിച്ചിരിക്കുകയാണ്. 7 മാസവും 5 ദിവസവും കൊണ്ട് പദ്ധതിയുടെ ഭാഗമായി കേരളത്തിലാരംഭിച്ചത് 80700 സംരംഭങ്ങളാണ്. 175000 പേർക്ക് തൊഴിൽ നൽകാനും ഈ പദ്ധതിയിലൂടെ സാധിച്ചുവെന്നും സിപിഎം കൂട്ടിച്ചേർത്തു.

Read Also: ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button