Latest NewsUAENewsInternationalGulf

ലൈബ്രറികളുടെ നവീകരണം: 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജ: ലൈബ്രറികളുടെ നവീകരണത്തിനായി 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. വിവിധ ഭാഷകളിൽ ഇറങ്ങിയ ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങാനും ലൈബ്രറിയിൽ നൂതന സാങ്കേതിക വിദ്യകൾ സജ്ജമാക്കാനുമാണ് തുക ചെലവഴിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Read Also: യുക്തിവാദികള്‍ക്കിടയിലും ഇസ്‌ലാമിക് സ്ലീപ്പര്‍ സെല്ലുകളുണ്ട്: സി. രവിചന്ദ്രന്‍

ആഗോളതലത്തിൽ ശാസ്ത്രം, കല, ചരിത്രം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് വിജ്ഞാനമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറികൾ നവീകരിക്കാൻ തീരുമാനിച്ചത്. വിദ്യാർത്ഥികൾ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, മറ്റ് പ്രഫഷണലുകൾ, വായനക്കാർ എന്നിവർക്കായി ലൈബ്രറയിലെ റഫറൻസ് ഗ്രന്ഥങ്ങളുടെ ശേഖരം വിപുലീകരിക്കുമെന്ന് ഷാർജ ഭരണാധികാരി വിശദമാക്കി. പുസ്തകമേളയിൽ പങ്കെടുക്കുന്ന 95 രാജ്യങ്ങളിൽ നിന്നുള്ള 2,213 അറബ്, വിദേശ പ്രസാധകരിൽ നിന്നാണ് പുസ്തകങ്ങൾ ശേഖരിക്കുക.

Read Also: അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്ത് കണ്ടാലും ഉടന്‍ വിവരം അറിയിക്കണമെന്ന് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button