Latest NewsNewsSaudi ArabiaInternationalGulf

പകർച്ച പനി ഒഴിവാക്കാൻ എല്ലാവരും മാസ്‌ക് ധരിക്കണം: നിർദ്ദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ: പകർച്ച പനി ഒഴിവാക്കാൻ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് അഭ്യർത്ഥിച്ച് സൗദി ആരോഗ്യ മന്ത്രാലയം. വാക്സിൻ എടുക്കുന്നതിന് പുറമേ ആളുകൾ അവരുടെ കണ്ണുകളിലും വായിലും നേരിട്ട് തൊടുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി.

Read Also: കർഷകൻ ഷോക്കേറ്റ് മരിച്ച സംഭവം: കെ.എ.സ്.ഇ.ബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന് ബന്ധുക്കള്‍

എല്ലാ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുകയും കൈ കഴുകുകയും തുമ്മുമ്പോൾ തൂവാല ഉപയോഗിക്കാനും മന്ത്രാലയം നിർദ്ദേശം നൽകി. വിറയലും ശരീരം വിയർക്കലും 38 ഡിഗ്രിയിൽ കൂടുതലുള്ള ഉയർന്ന താപനിലയുമാണ് രോഗലക്ഷണങ്ങൾ. പേശി വേദന, തലവേദന, തൊണ്ടവേദന, തുടർച്ചയായ ചുമ, വരൾച്ച, മൂക്കൊലിപ്പ് എന്നിവയും ഇതിനൊപ്പം ഉണ്ടാകും.

Read Also: സെമി ഫൈനലിന്റെ പടിക്കൽ കലമുടച്ച് ദക്ഷിണാഫ്രിക്ക: പ്രതീക്ഷകൾ തകർത്ത മനോഹര ക്യാച്ച്! വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button