Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

വിവരാവകാശം മറുപടികൾ പൂർണ്ണവും വ്യക്തവുമായിരിക്കണം: വിവരാവകാശ കമ്മീഷൻ

വയനാട്: വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ ഉദ്യോഗസ്ഥർ പൂർണ്ണവും വ്യക്തവുമായ മറുപടികൾ അപേക്ഷകർക്ക് നൽകണമെന്ന് വിവരാവകാശ കമ്മീഷൻ സെമിനാർ നിർദ്ദേശം നൽകി. പൂക്കോട് വെറ്ററിനറി ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ജില്ലയിലെ വിവിധ വകുപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കായി നടന്ന സംസ്ഥാന വിവരാവകാശ സെമിനാറാണ് വിവരവകാശ നിയമവും സർക്കാർ വകുപ്പും തമ്മിൽ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ ഓർമ്മിപ്പിച്ചത്.

Read Also: ഉറങ്ങി കിടന്ന അമ്മയെയും ബന്ധുക്കളെയും വെട്ടി കൊലപ്പെടുത്തി കിണറ്റില്‍ താഴ്ത്തി 17-കാരന്‍ : നാടിനെ ഞെട്ടിച്ച് സംഭവം

ഉദ്യോഗസ്ഥർ നിയമത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വേണം പ്രവർത്തിക്കാൻ. അതുപോലെ അപേക്ഷകർ നിയമം ദുരുപയോഗം ചെയ്യുന്നതും വിവരാവകാശ നിയമത്തിന്റെ അന്തസത്തയെ ബാധിക്കും. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും റെഗുലേഷനുകളും പൊതുജന നന്മയ്ക്കായുള്ള ക്രമീകരണങ്ങൾ മാത്രമാണ്. അന്തിമമായി നിയമത്തെ സാധാരണ മനുഷ്യന് എങ്ങനെ പ്രയോജനകരമാക്കാം എന്നാണ് പരിശോധിക്കേണ്ടത്. അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനകം മറുപടി നൽകയാൽ മതിയെന്നാണ് വ്യവസ്ഥയെങ്കിലും വിവരങ്ങൾ പരമാവധി നേരത്തെ ലഭ്യമാക്കാൻ ശ്രമിക്കണം. വിവരങ്ങൾ നിഷേധിക്കുമ്പോൾ എത് വകുപ്പ് പ്രകാരമാണെന്ന് അപേക്ഷകനെ ബോധ്യപ്പെടുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

ഭരണ സംവിധാനങ്ങൾ സുതാര്യവും ഉത്തരാവാദിത്ത പൂർണ്ണവുമാക്കാൻ വിവരാവകാശ നിയമം സഹായിച്ചിട്ടുണ്ട്. രാജ്യത്തെ നടുക്കിയ പല അഴിമതികളും പുറത്ത് കൊണ്ടുവരുന്നതിൽ നിയമം വലിയ പങ്ക് വഹിച്ചു. ദുരുദ്ദേശപരമായി നിയമത്തെ ഉപയോഗപ്പെടുത്തുന്നത് അനീതിയാണെന്നും കമ്മീഷൻ പറഞ്ഞു. സെമിനാറിൽ വിവരാവകാശ നിയമവും ഉദ്ദേശ ലക്ഷ്യങ്ങളും എന്ന വിഷയത്തിൽ വിവരാവകാശ കമ്മീഷണർ കെ വി സുധാകരൻ ക്ലാസ്സെടുത്തു. നിയമ രൂപീകരണത്തിന്റെ നാൾവഴികളും പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

പൊതുജനങ്ങൾ അപേക്ഷയും അപ്പീലുകളും നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നടപടി ക്രമങ്ങളും വിവരാവകാശ കമ്മീഷണർ ഡോ. കെ എൽ വിവേകാനന്ദൻ വിശദീകരിച്ചു. ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്കും കമ്മീഷണർമാർ മറുപടി നൽകി. ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ വി അബൂബക്കർ സംസാരിച്ചു.

Read Also: കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ലാഭത്തിലാക്കിയത് 25 പൊതുമേഖലാ സ്ഥാപനങ്ങൾ: ലാഭക്കണക്കുകൾ വിശദമാക്കി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button