CinemaMollywoodLatest NewsNewsEntertainment

‘ഒരുമിച്ച് ഒരു കട്ടിലില്‍ കിടന്ന് ഇളകി മറിയുമ്പോള്‍ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്’: അലന്‍സിയര്‍

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. റോഷന്‍ മാത്യു, സ്വാസിക വിജയ്, അലൻസിയർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഒരുക്കിയ ചിത്രം ഒരേസമയം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ്. സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇത്തരം ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചതിന്റെ കാരണം തുറന്നു പറയുകയാണ് അലൻസിയറും സ്വാസികയും. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഞങ്ങളുടെ ശരീരം ഒരുമിച്ച് ഒരു കട്ടിലില്‍ കിടന്ന് ഇളകി മറിയുമ്പോഴും എനിക്കോ അവള്‍ക്കോ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്. ഞങ്ങള്‍ വെറും പകര്‍ന്നാട്ടമാണ് ചെയ്തത്. കാണുന്നവനാണീ പ്രശ്‌നം. ഞങ്ങളുടെ ഇമോഷന്‍സാണ് നിങ്ങള്‍ പങ്കുവെച്ചത്. പക്ഷേ ഞങ്ങള്‍ തമ്മില്‍ ഒരു ഇമോഷന്‍സും പങ്കുവെച്ചിട്ടില്ല. അതാണ് സിനിമയുടെ മാജിക്. ആര്‍ട്ടിന്റെ മാജിക്. ഞങ്ങള്‍ വേറെയൊരു കഥാപാത്രമായി മാറുകയാണ്. അവിടെ ഞങ്ങള്‍ ഇല്ല. ഞങ്ങള്‍ വേറെ രൂപത്തിലേക്കാണ് മാറുന്നത്. ആ രൂപത്തിന്റെ ഭാവങ്ങളും ഛേഷ്ടകളുമൊക്കെയാണ് ഞങ്ങളൊക്കെ അഭിനയിച്ച് തീര്‍ക്കുന്നത്. സ്വാസികയ്ക്ക് ഈ സിനിമ വലിയൊരു അനുഗ്രഹമാണെന്ന് എനിക്ക് തോന്നുന്നുണ്ട്’, അലൻസിയർ പറഞ്ഞു.

‘ചതുരം സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഞാന്‍ ചെയ്ത കാര്യം തിരക്കഥ നന്നായി വായിച്ചു എന്നതാണ്. എന്താണോ സംവിധായകന്‍ പറയുന്നത് അത് വ്യക്തമായി കേള്‍ക്കുകയും ചെയ്തു. ആ രംഗത്ത് വരുന്ന എനിക്കും റോഷനും അലന്‍ ചേട്ടനും എല്ലാം സംവിധായകന്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു തരും. ഒരു ക്ലിസ്റ്റര്‍ ക്ലിയര്‍ കാര്യങ്ങളോടെയാണ് ആ രംഗത്തേക്ക് കടക്കുന്നത്. ഇന്റിമേറ്റ് രംഗം ആയാലും മറ്റേതൊരു രംഗം ആയാലും അത് പൂര്‍ണമായും സംവിധായകന്റെ കഴിവ് തന്നെയാണ്. ഒരു സീന്‍ നന്നായി വന്നാലും മോശമായി വന്നാലും അത് ആ സംവിധായകന്റെ കാഴ്ചപാട് ആണ്’, സ്വാസിക പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button