തൃശ്ശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനട അപകടാവസ്ഥയിൽ. മൂന്നു നിലകളുള്ള ഗോപുരത്തിന്റെ മേൽക്കുര ഒരു വശത്തേയ്ക്ക് ചരിഞ്ഞു. ചരിത്ര പ്രാധാന്യമുള്ള കൊത്തുപണികൾ ചിതലെടുത്ത് നശിക്കുകയാണ്. പുരാവസ്ഥു വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ നവീകരണത്തിന് തടസ്സപ്പെട്ടു കിടക്കുകയാണ്.
മൂന്നാം നിലയിലെ മരം കൊണ്ടുള്ള ബീമുകൾ ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മഴ പെയ്താൽ വെള്ളം ഗോപുരത്തിന് ഉള്ളിൽ നിറയും.
ഗോപുരം നവീകരിക്കാൻ മൂന്നു വർഷമായി പുരാവസ്ഥു വകുപ്പിന്റെ പിന്നാലെയാണ്. എന്നാൽ, അറ്റകുറ്റപ്പണി നടത്തി ഗോപുരം നവീകരിച്ച് നൽകാൻ പലരും തയ്യാറായെങ്കിലും അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഗോപുരം കടന്ന് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇരുമ്പ് കമ്പി സ്ഥാപിച്ചാണ് ഭാരം നിയന്ത്രിച്ചിട്ടുള്ളത്.
Post Your Comments