Life StyleSex & Relationships

കോണ്ടം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ഇന്ന് കൂടുതല്‍ പേരും ഉപയോഗിച്ച് വരുന്ന ഒന്നാണ് കോണ്ടം. സുരക്ഷിതമായ സെക്സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. അതിനാല്‍ കോണ്ടം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

1. ഒരു സമയം ഒന്നില്‍ കൂടുതല്‍ കോണ്ടം ഉപയോഗിക്കരുത്. കാലവധി കഴിഞ്ഞ കോണ്ടം വാങ്ങാതിരിക്കുക.

2. ഉപയോഗത്തിന് ശേഷം, അത് ശരിയായി വിനിയോഗിക്കാന്‍ മറക്കരുത്.

3. ഒരിക്കലും ചൂടുള്ള സ്ഥലങ്ങളില്‍ കോണ്ടം സൂക്ഷിക്കരുത്. മിതമായ തരത്തില്‍ തണുപ്പുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്.

4. കോണ്ടം നിറം മാറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ അത് ഉപയോഗിക്കാന്‍ പാടില്ല.

5. നിങ്ങള്‍ക്ക് അനുയോജ്യമായ നല്ല നിലവാരമുള്ള കോണ്ടം വാങ്ങിക്കുക. അനാവശ്യ ഗര്‍ഭധാരണം തടയുന്നതിന് ഇവ സഹായിക്കും.

6. കോണ്ടത്തില്‍ ചെറിയ ദ്വാരങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുകയും ലൈംഗിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button