കായംകുളം: വേഷം മാറി തട്ടിപ്പ് നടത്തിയ കായംകുളം സ്വദേശി കാസർഗോഡ് അറസ്റ്റിൽ. കായംകുളം കീരിക്കാട് തുരുത്തിൽ കിഴക്കേതിൽ തൗഫീഖാ(33)ണ് പിടിയിലായത്. കരിപ്പൂർ വിമാനത്തവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ലക്ഷങ്ങൾ കൈക്കലാക്കുകയും ചെയ്ത കേസിലാണ് ഇയാൾ പിടിയിലായത്. കാസർഗോഡെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
എയർപോട്ടിൽ സിഐഎസ്എഫ് ക്യാപ്റ്റനാണെന്ന വ്യാജ ഐഡി കാർഡ് കാണിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 19 പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. തട്ടിപ്പ് നടത്തുന്നതിനായി വ്യാജ വിലാസത്തിലാണ് ഇയാൾ മൂന്നുമാസത്തോളമായി താമസിച്ചു വരുന്നത്. പിടിയിലാകുന്ന സമയം വക്കീലായി ചമഞ്ഞ് അടുത്ത തട്ടിപ്പിന് കോപ്പു കൂട്ടുകയായിരുന്നു പ്രതിയെന്നും പൊലീസ് പറഞ്ഞു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എസിപി വിജയ ഭാരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരം കൊണ്ടോട്ടി എസ്.ഐ നൗഫലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments