KeralaLatest NewsNews

‘എന്റെ ജോലി എവിടെ’ എന്ന് ചോദിച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്ത ആര്യയുടെ വക ഓഫർ ‘ജോലി വിൽപ്പനയ്ക്ക്’!

തിരുവനന്തപുരം: ജോലി എവിടെ എന്ന് ചോദിച്ച് കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ സമരം ചെയ്ത മേയര്‍ ആര്യ രാജേന്ദ്രന്റെ ഇരട്ടത്താപ്പ് പുറത്ത്. തിരുവനന്തപരം കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചെഴുതിയ കത്ത് പുറത്തുവന്നതോടെയാണ് ആര്യയ്‌ക്കെതിരെ വിമർശനം ശക്തമാകുന്നത്. കേരളത്തിലെ യുവജനങ്ങള്‍ക്കും പൊതു സമൂഹത്തിനും പൊള്ളുന്ന തോന്നിവാസമാണ് മേയര്‍ ആര്യയുടെ കത്ത്.

ഡല്‍ഹിയില്‍ പോയി ‘എന്റെ ജോലി എവിടെ’ എന്ന മുദ്രാവാക്യം വിളിച്ച് സമരം ചെയ്തിട്ട് ഇവിടെ പാര്‍ട്ടിക്കാരെ നിയമനങ്ങളില്‍ തിരുകി കയറ്റുകയാണെന്ന് കെ.എസ് ശബരിനാഥന്‍ പറഞ്ഞു. തിരുവനന്തപുരം മേയര്‍ ഡല്‍ഹിയില്‍ തൊഴിലില്ലായ്മക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു. ‘Where is my job’ എന്ന് പേരുള്ള ഈ സമരം ഡല്‍ഹിയില്‍ നടക്കുന്ന അതേസമയത്തു തിരുവനന്തപുരം കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികകളില്‍ ആളുകളെ തിരുകികയറ്റുവാന്‍ വേണ്ടി മുന്‍ഗണന പട്ടിക പാര്‍ട്ടിയോട് ആവശ്യപ്പെടുകയാണ് മേയർ ചെയ്തത്.

കഷ്ടപ്പെട്ട് പഠിക്കുന്നവര്‍, തൊഴില്ലില്ലാത്ത ചെറുപ്പക്കാര്‍ ‘Where is my Job? എന്ന് ചോദിച്ചു നാട്ടില്‍ അലയുമ്പോള്‍ ഇവടെ പാര്‍ട്ടിക്കാര്‍ക്ക് തൊഴില്‍ മേളയായിരുന്നു. കള്ളി വെളിച്ചത്തായതോടെ മേയാർക്കെതിരെ ട്രോളും വന്നുതുടങ്ങി. ‘ലിസ്റ്റുണ്ടോ സഖാവെ?.. ജോലി എടുക്കാൻ…’ എന്ന് തുടങ്ങിയ ട്രോളുകൾക്ക് വൻ സ്വീകരയതായാണ്. കേരളത്തിലെ തൊഴിൽ അവകാശം സഖാക്കൾക്ക് മാത്രമല്ല, കേരളത്തിലെ എല്ലാവർക്കും അർഹതപ്പെട്ടതാണ് എന്ന് പൊതുജനം ഓർമിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button