AsiaLatest NewsNewsInternational

ഹിമാലയത്തിലെ ഇന്ത്യൻ പ്രദേശങ്ങൾ രാജ്യത്തോടൊപ്പം ചേർക്കും: വിവാദ പ്രസ്താവനയുമായി നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്

കാഠ്മണ്ഡു: ഹിമാലയത്തിലെ ഇന്ത്യൻ പ്രദേശങ്ങൾ രാജ്യത്തോടൊപ്പം ചേർക്കുമെന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യുനൈറ്റഡ് മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ചെയർമാനുമായ കെപി ശർമ ഒലി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അധികാരത്തിലേക്ക് തിരിച്ചെത്തിയാൽ ഇന്ത്യൻ പ്രദേശങ്ങൾ രാജ്യത്തോടൊപ്പം ചേർക്കും എന്ന ഒലിയുടെ വിവാദ പ്രസ്താവന.

‘നമ്മുടെ ഭൂമിയുടെ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ല. കാലാപനി, ലിപുലേഖ്, ലിംപിയാധുര അടക്കമുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കും,’ പടിഞ്ഞാറൻ നേപ്പാളിലെ ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശമായ ദാർചുലയിൽ പാർട്ടി പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യവേ ശർമ ഒലി വ്യക്തമാക്കി.

പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം: യുവാവിനെ മർദ്ദിച്ച് കൊന്ന ബന്ധു കസ്റ്റഡിയിൽ

കാലപനി, ലിപുലേഖ്, ലിംപിയാധുര തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ നയതന്ത്ര ഇടപെടലുകളിലൂടെ തന്നെ പരിഹരിക്കുമെന്ന് നേപ്പാൾ കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായ ഷേർ ബഹാദുർ പ്രതികരിച്ചു. ഈ പ്രദേശങ്ങൾ നയതന്ത്ര നീക്കങ്ങളിലൂടെയും പരസ്പര ചർച്ചകളിലൂടെയും ‘തിരിച്ചുപിടിക്കാനുള്ള’ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും നേപ്പാളിലെ ദാദേൽധുര ജില്ലയിൽ കോൺഗ്രസ് പ്രചാരണത്തിനു തുടക്കം കുറിച്ച് സംസാരിക്കവേ ഷേർ ബഹാദുർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button