KeralaLatest NewsNews

ഗവർണറെ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കും: നിർണായക നീക്കവുമായി സിപിഎം

തിരുവനന്തപുരം: ഗവർണറെ സർവകലാശാലാ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ നിർണായക നീക്കങ്ങളുമായി സിപിഎം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഎം സംസ്ഥാന സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടു വരാനും പാർട്ടി പദ്ധതിയിടുന്നു.

Read Also: പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം: യുവാവിനെ മർദ്ദിച്ച് കൊന്ന ബന്ധു കസ്റ്റഡിയിൽ

ഗവർണർ ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാൽ കോടതിയെ സമീപിക്കാനും പാർട്ടി തീരുമാനിച്ചു. അതേസമയം, ഗവർണർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണഘടന വിദഗ്ധൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള നിയമ നിർമ്മാണത്തെ കുറിച്ചും സർക്കാർ ഉപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിനായി ഫാലി എസ് നരിമാനും കൂടെയുള്ളവർക്കും 45.9 ലക്ഷം രൂപ ഫീസായി നൽകുമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി.

Read Also: ‘വിമർശിക്കുന്നവരുടെ യോഗ്യത എന്ത്? സിനിമയിൽ എത്താൻ പറ്റാത്തതിന്റെ ഫ്രസ്‌ട്രേഷൻ’: റോഷൻ ആന്‍ഡ്രൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button