Latest NewsKerala

‘ശേഷം ഭാഗം സ്‌ക്രീനിൽ’ : മീശക്കാരൻ വിനീതിന് ആശംസകൾ നേർന്ന് ഹണിട്രാപ്പ് കേസിലെ ദമ്പതികളായ ഫീനിക്സ് കപ്പിൾസ്

കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ജയിലിലായിരുന്ന ടിക്ക്‌ടോക്ക് താരം വിനീത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ വിനീത് സമൂഹമാധ്യമങ്ങളിൽ കം ബാക്ക് വീഡിയോയുമായി രംഗത്ത് വന്നിരിന്നു. പിന്നാലെ മീശയെല്ലാം വടിച്ച് തന്റെ ലുക്കെല്ലാം മാറി പുത്തൻ വീഡിയോയും പങ്കിട്ടിരുന്നു. താൻ നിരപരാധിയാണെന്നും, തന്റെ അമ്മയും വീട്ടുകാരും ഒരുപാട് വിഷമം അനുഭവിക്കുന്നുണ്ടെന്നും വിനീത് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയിരുന്നു.

ഇപ്പോളിതാ വിനീതിന്റെ വീഡിയോക്ക് വന്ന ഒരു കമന്റാണ് ശ്രദ്ധ നേടുന്നത്. വിനീത് അറസ്റ്റിലിയതിനു പിന്നാലെ ഫീനിക്സ് കപ്പിളെന്ന ടിക് ടോക് കപ്പിൾസും പിടിയിലായിരുന്നു. വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി എന്ന കേസിലായിരുന്നു ഇവർ അറസ്റ്റിലായത്. വിനീതിന്റെ വീഡിയോക്ക് ‘ശേഷം ഭാഗം സ്ക്രീനിൽ, അപ്പൊ എങ്ങനെയാ തുടങ്ങുവല്ലേ, അല്ലേ ബ്രോ’ എന്നാണ് ഫീനിക്സ് കപ്പിൾസ് കമന്റ് നൽകിയത്. പലരുടെയും കമൻ്റുകൾക്ക് മറുപടി നൽകിയിട്ടുള്ള വിനീത് ഈ കമൻ്റിനും മറുപടി നൽകിയിട്ടുണ്ട്.

‘ഉവ്വ് ഉവ്വേ’ എന്നായിരുന്നു കമൻ്റ്. ഈ കമൻ്റിൻ്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലാകുകയും ചെയ്തിരുന്നു. എന്നാൽ ഈ കമൻ്റ് പ്രത്യക്ഷപ്പെട്ടതോടു കൂടിയാണ് വിവാദമായ കേസിൽ ദമ്പതികൾ ജാമ്യത്തിൽ പുറത്തിറങ്ങി എന്ന ചിന്ത പലർക്കും ഉണ്ടായത്.പുറത്തിറങ്ങിയല്ലേ എന്നു പലരും കമൻ്റ് ബോക്സിൽ ഇവർക്കു മറുപടി നൽകുകയും ചെയ്തു. “അതു പിന്നെ പറയാനുണ്ടോ, ബിഗ് സ്ക്രീനിൽ തന്നെ ആക്കിക്കളയാം” എന്നായിരുന്നു വിനീതിൻ്റെ കമൻ്റ്. ഈ കമൻ്റിനു താഴെയും പലരും സംശയവുമായി എത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് വിനീതിനെ പോലീസ് പിടികൂടുന്നത്. കോളേജ് വിദ്യാർത്ഥിനിയെ കൂട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ് ഉണ്ടാവുന്നത്. ഇയാൾക്കെതിരെ മോഷണക്കേസ് ഉൾപ്പെടെ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നതാണ്. നിലവിൽ ഇയാൾ ജാമ്യത്തിലാണ്. അതേസമയം ഫീനിക്സ് കപ്പിലും ജാമ്യത്തിലാണ് എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. പഴയതു പോലെ തന്നെ ഇവർ വീണ്ടും വീഡിയോയും റീൽസുമായി മുന്നോട്ട് പോകുമെന്നാണ് സൂചന.

shortlink

Post Your Comments


Back to top button