തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സിപിഎം അണികളെ ജോലിക്കായി തിരുകി കയറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്താണ് പുറത്തായത്. ഇതിനെ തുടർന്ന് വിവാദം പുകയുകയാണ്. സംഭവത്തിൽ യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.
പിൻവാതിൽ വഴി, സിപിഎമ്മിന്റെ ബന്ധുക്കളെയും പാർട്ടി ഗുണ്ടകളെയും സർക്കാർ സർവീസിനകത്തേക്ക് തിരുകി കയറ്റാനുള്ള സിപിഎം മ്മിന്റെ ശ്രമം പ്രതിഷേധാർഹമാണെന്ന് പ്രശാന്ത് ആരോപിച്ചു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കേരളത്തിലെ ആയിരക്കണക്കിന് വരുന്ന യുവതി – യുവാക്കൾ പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ കയറി ഒരു നിയമനത്തിനു വേണ്ടി കാത്ത് കാത്തിരിക്കുന്ന തൊഴിലില്ലായ്മ വറുതിയിൽ ആണ് ഈ കേരളം ഇന്ന്.
ആ കേരളത്തിലെ യുവതി – യുവാക്കളെ മുഴുവൻ വഞ്ചിച്ചു കൊണ്ട് പിൻ വാതിലിലൂടെ സിപിഎമ്മിന്റെ ബന്ധുക്കളെയും പാർട്ടി ഗുണ്ടകളെയും സർക്കാർ സർവീസിനകത്തേക്ക് തിരുകി കയറ്റാനുള്ള സിപിഎം മ്മിന്റെ ശ്രമം പ്രതിഷേധാർഹമാണ്…
തിരുവനന്തപുരം മേയർ ആയാലും സിപിഎം ജില്ലാ സെക്രട്ടറി ആയാലും അവരുടെ മണ്ടത്തരവും വിവരമില്ലായ്മയും കാരണം ആണ് ഈ വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നത് എങ്കിൽ എത്ര പതിറ്റാണ്ടുകൾ ആയി, എത്രയോ ആയിരം തസ്തികകളിൽ എത്രയോ ആയിരം സഖാക്കൾ കേരളത്തിൽ ഇപ്പോൾ സർക്കാർ ജോലിയിൽ കയറിയിട്ടുണ്ടാവും ?
PSC എന്നത് പിണറായി സർവീസ് കമ്മിഷൻ ആണോ എന്ന ചോദ്യം ചോദിക്കേണ്ടത് മറ്റാരും അല്ല. കിറ്റ് വാങ്ങി പിണറായിക്ക് വോട്ട് ചെയ്ത പൊതുജനം ആണ്. കാരണം നിങ്ങളുടെ മക്കളുടെ അർഹതപ്പെട്ട ഉദ്യോഗങ്ങൾ ആണ് CPIM എന്ന പാർട്ടി അവരുടെ പാർട്ടി നേതാക്കളുടെ ഭാര്യമാർ, പാർട്ടി ഗുണ്ടകൾ, പാർട്ടി സഖാക്കൾ, ഇഷ്ടക്കാർ എന്നിവർക്ക് പിൻവാതിൽ വഴി നൽകി പോരുന്നത്
ചെറു പ്രായത്തിൽ തന്നെ ഇത്തരം കള്ളത്തരങ്ങൾ ചെയ്യാനും അത് വഴി പാർട്ടിയെ വളർത്താനും ട്രെയിനിംഗ് കിട്ടിയിട്ടുള്ള ആളാണ് തിരുവനന്തപുരം മേയർ എങ്കിൽ വിളഞ്ഞു മൂത്ത സിപിഎം നേതാക്കൾ ഈ സോഷ്യൽ മീഡിയ ഒക്കെ വരുന്നതിന് മുന്നേ ഈ നാട്ടിൽ ഭരണത്തിന്റെ മറവിൽ എന്തൊക്കെ ചെയ്തിട്ടുണ്ടാവും ?
#CPIMCorruption
Post Your Comments