KeralaLatest News

ഉത്തരേന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തുന്ന മന്ത്രിമാരെ ആദ്യം നിലക്ക് നിർത്തണം: വി.മുരളീധരൻ

തിരുവനന്തപുരം: തലശേരിയിൽ കാറിൽ ചാരിനിന്ന ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ സംഭവത്തിൽ സർക്കാർ മാപ്പ് പറയണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഉത്തരേന്ത്യക്കാർക്കെതിരെ കേരളത്തിലെ മന്ത്രിമാർ നടത്തുന്ന വംശീയ അധിക്ഷേപത്തിൻ്റെ ബാക്കിപത്രമാണ് തെരുവിൽ കാണുന്നതെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.

മനുഷ്യത്വം മരവിച്ച ഇത്തരം മനസ്ഥിതിയിലേക്ക് എങ്ങനെയാണ് നമ്മുടെ നാട് പോയതെന്ന് മലയാളി ചിന്തിക്കണം. ഗവർണർ മുതൽ സബ് കലക്ടർ വരെ ഉത്തരേന്ത്യയിൽ നിന്ന് വരുന്നവർ മോശക്കാരാണെന്ന് ചിത്രീകരിക്കുകയാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ. ആ സമീപനം പുലർത്തുന്ന മന്ത്രിമാരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുള്ള നാട്ടിൽ ജനങ്ങൾ ഇങ്ങനെ പെരുമാറുന്നതിൽ അസ്വാഭാവികതയില്ല.

ഉത്തരേന്ത്യക്കാർ അപരിഷ്കൃതരെന്ന് വരുത്തിതീർക്കുന്ന സമീപനത്തിൽ നിന്നുണ്ടാകുന്ന കാഴ്ചകളാണ് ഇക്കാണുന്നതെന്നും മന്ത്രി പറഞ്ഞു. വംശീയ അധിക്ഷേപം ഭരണഘടനയുടെ അന്തസത്തക്ക് എതിരാണ്. പ്രവാസി തൊഴിലാളികളുടെ സുരക്ഷയും അന്തസും ഉറപ്പാക്കാൻ പറ്റാത്ത പിണറായി വിജയൻ അവരെ ” അതിഥി തൊഴിലാളി ” എന്ന് വിളിക്കുന്നത് പരിഹാസ്യമാണെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button