ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ മിക്കവരെയും ബാധിക്കുന്ന അവസ്ഥയാണ് താഴ്ന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പോടെൻഷൻ. ഭക്ഷണ ക്രമീകരണങ്ങൾ നടത്തിയാൽ ഹൈപ്പോടെൻഷൻ മറികടക്കാൻ സാധിക്കും. ഇത്തരത്തിൽ രക്തസമ്മർദ്ദം ഉയർത്താനുള്ള സൂപ്പർ ഫുഡുകളെ കുറിച്ച് പരിചയപ്പെടാം.
രക്തസമ്മർദ്ദത്തിന്റെ തോത് വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല പാനീയമാണ് കാപ്പി. വിവിധ ഗുണങ്ങൾ അടങ്ങിയ പാനീയമായതിനാൽ കാപ്പി കുടിക്കുമ്പോൾ തൽക്ഷണം രക്തസമ്മർദ്ദം വർദ്ധിക്കും. അടുത്തതാണ് ഉണക്കമുന്തിരി. ധാരാളം പൊട്ടാസ്യവും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കിയാൽ മികച്ച ആരോഗ്യത്തോടൊപ്പം ഹൈപ്പോടെൻഷനിൽ നിന്നും രക്ഷ നേടാം.
Read Also : യുവാവിനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു: രണ്ടുപേർ പൊലീസ് പിടിയിൽ
ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയതിനാൽ നട്സ് കഴിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ, ഇരുമ്പ്, ഫോളേറ്റ് എന്നിവയുടെ മറ്റൊരു കലവറ കൂടിയാണ് ബ്രോക്കോളി, ചീര, കോളിഫ്ലവർ, കാബേജ് എന്നിവ.
Post Your Comments