KeralaLatest NewsNews

കുട്ടിയെ ചവിട്ടിയ കേസിലെ പ്രതി മുഹമ്മദ് ഷെഹ്ഷാദിന്റെ ലൈസൻസ് റദ്ദാക്കും: നോട്ടീസ് നൽകി എൻഫോഴ്‌സ്‌മെന്റ് ആർടിഒ

കണ്ണൂർ: തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷെഹ്ഷാദിന്റെ ലൈസൻസ് റദ്ദാക്കും. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കാൻ മുഹമ്മദ് ഷിഹാദിന് നോട്ടീസ് നൽകി. എൻഫോഴ്സ്മെന്റ് ആർടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.

Read Also: അന്ധനാക്കി, കൈകാലുകള്‍ തല്ലിയൊടിച്ചു: യുവാവിനെ ബന്ദിയാക്കിയ ശേഷം ഭിക്ഷാടക സംഘത്തിന് വിറ്റത് 70,000 രൂപയ്ക്ക്, പരാതി

അതേസമയം, പ്രതി നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തന്റെ കാറിൽ ചവിട്ടിയെന്ന കാരണത്താൽ രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ മുഹമ്മദ് ഷെഹ്ഷാദ് എന്ന പൊന്ന്യം സ്വദേശിയായ 20 കാരൻ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പൊലീസ് കൃത്യമായ രീതിയിൽ നടപടിയെടുക്കാൻ തയ്യാറായത്.

Read Also: അയൽക്കാരന്റെ വീടിന് മുന്നിൽ നിർത്തിയിരുന്ന കാറിന് തീയിട്ട വൃദ്ധൻ പൊള്ളലേറ്റു ഗുരുതരാവസ്ഥയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button