ചെർപ്പുളശ്ശേരി: റോഡിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. കോട്ടയം പാല ഏഴാച്ചേരി കുന്നേൽ വീട്ടിൽ വിഷ്ണു (29)വിനെയാണ് തിരൂരിൽ വെച്ച് പൊലീസ് പിടികൂടിയത്.
ഒക്ടോബർ 21-ന് ആണ് കേസിനാസ്പദമായ സംഭവം. നെല്ലായിൽ വെച്ചാണ് മാല പൊട്ടിച്ചത്. കേസിലെ ഒന്നാം പ്രതിയായ വിഷ്ണു ശ്രീകുമാറിനെ നേരത്തേ ആലത്തൂർ പൊലീസ് പിടികൂടിയിരുന്നു.
ഇൻസ്പെക്ടർ ടി. ശശികുമാർ, എസ്. ഐ ബി. പ്രമോദ്, സി.പി.ഒമാരായ രാജീവ്, ഗോവിന്ദൻകുട്ടി, രാജ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിക്ക് കാപ്പ നിയമപ്രകാരം തടവുശിക്ഷ ലഭിച്ച ആളാണെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments