Latest NewsKeralaIndia

ഓപ്പറേഷൻ കമലയുടെ മുഴുവൻ ചുമതലയും തുഷാർ വെള്ളാപ്പള്ളിക്കെന്ന് കെസിആർ: സുപ്രീംകോടതിക്കും മുഖ്യമന്ത്രിമാർക്കും കത്ത്

ഹൈദരാബാദ്: തെലങ്കാന സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഓപ്പറേഷൻ കമലയുടെ മുഴുവൻ ചുമതലയും കേരളത്തിലെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കായിരുന്നു എന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തുഷാറിനെതിരെ എന്ന തരത്തിലുള്ള ദൃശ്യങ്ങളും ടെലഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖകളും ഉൾപ്പെടെ ഉയർത്തിക്കാട്ടി ചന്ദ്രശേഖർ റാവു ആരോപിച്ചത്.

അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും സർക്കാരിനെ അട്ടിമറിക്കാൻ 100 കോടി രൂപയാണ് തുഷാർ വാഗ്ദാനം ചെയ്തതെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചു. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയാണ് ഓപ്പറേഷൻ കമലത്തിന് പിന്നിലെ കേന്ദ്രബിന്ദു എന്നാണ് കെസിആറിന്റെ ആരോപണം. അറസ്റ്റിലായ ഏജൻറുമാർ തുഷാറുമായി സംസാരിച്ചതിന്റെ ഫോൺ റെക്കോർഡിൻ്റെ വിശദാംശങ്ങൾ അടക്കമാണ് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, കേരളത്തിൽ എൻഡിഎ കൺവീനറായ തുഷാർ വെള്ളാപ്പള്ളി ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷനുമാണ്. കെസിആറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

അതേസമയം, തെലങ്കാനയിലെ ഓപ്പറേഷൻ കമലം വിവാദത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സുപ്രീംകോടതിക്കും മുഖ്യമന്ത്രിമാർക്കും കത്ത് എഴുതി. ബിജെപിക്ക് എതിരെ തെളിവുകൾ ഉണ്ടെന്ന് ചൂണ്ടികാട്ടിയാണ് കത്ത്. നാല് സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി പദ്ധതിയിട്ടെന്ന് ആരോപിച്ചു കൊണ്ട് ചില വീഡിയോകൾ അടക്കമാണ് കെസിആർ വാർത്താ സമ്മേളനം നടത്തിയത്. രാജ്യത്തെ രക്ഷിക്കൂ എന്ന അഭ്യർത്ഥനയോടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുള്ള കത്ത്.

ആന്ധ്ര പ്രദേശ്, ദില്ലി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനും തുഷാർ പദ്ധതിയിട്ടുവെന്ന് ആരോപിച്ചിരുന്നു. ഇക്കാര്യം ഏജൻറുമാർ ടിആ‍ർ എസ് എംഎൽഎമാരോട് വെളിപ്പെടുത്തുന്ന വീഡിയോ തെളിവായി കെസിആ‍ർ പുറത്തുവിട്ടു. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് വീഡിയോയിൽ ഏജൻറുമാർ പറയുന്നുണ്ട്. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണെന്നും ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button