Latest NewsNewsIndia

ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയില്‍ അപേക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്ത്? വിദഗ്ധര്‍ വ്യക്തമാക്കുന്നു

ദീർഘമായ ഒരിടവളേയ്ക്കു ശേഷം ഐപിഒ വിപണി സജീവമായിരിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണി ഒരു വര്‍ഷക്കാലത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപത്തേക്ക് മടങ്ങിയെത്തിയതും പ്രാഥമിക വിപണി സജീവമാകുന്നതിന് പ്രേരണയായിട്ടുണ്ട്. നവംബര്‍ ആദ്യ വാരത്തില്‍ 3 കമ്പനികളാണ് ഓഹരി വില്‍പനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലയായ ഗ്ലോബല്‍ ഹെല്‍ത്തിന്റെ ഐപിഒ സംബന്ധിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ ശുപാര്‍ശകളാണ് ഇവിടെ വ്യക്തമാക്കുന്നത്.

ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒ

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡ്. രാജ്യത്തെ വടക്ക്, കിഴക്ക് മേഖലകള്‍ കേന്ദ്രീകരിച്ച് ‘മേദാന്ത’ എന്ന ബ്രാന്‍ഡിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. മള്‍ട്ടി സ്‌പെഷ്യാല്‍റ്റി ചികിത്സ സൗകര്യങ്ങളും എല്ലാത്തരം ആരോഗ്യ സംരക്ഷണ സേവനങ്ങളും അവയവമാറ്റ ശസ്ത്രക്രിയകളും ‘മേദാന്ത’ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ഗുരുഗ്രാം, ഇൻഡോർ, റാഞ്ചി, ലക്നൗ എന്നീ നഗരങ്ങളിലായി 4 ആശുപത്രികളാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.

ഐപിഒ വിശദാശങ്ങൾ ഇങ്ങനെ;

മഞ്ഞൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമോ?

ഉപകമ്പനികളുടെ കടബാധ്യത തീര്‍ക്കുന്നതിനും പൊതു കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് സ്വരൂപിക്കുന്ന പണം ചെലവഴിക്കുകയെന്ന അറിയിപ്പോടെയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയുമായി പ്രാഥമിക വിപണിയില്‍ നിക്ഷേപകരെ സമീപിച്ചിരിക്കുന്നത്.

ഐപിഒ അപേക്ഷ: നവംബര്‍ 3 മുതല്‍ 7 വരെ.
പ്രതിയോഹരി മുഖവില: പ്രതിയോഹരി 2 രൂപ.

എന്തുകൊണ്ട് ഗ്ലോബല്‍ ഹെല്‍ത്ത് ?

നാഡീവ്യൂഹം, ഹൃദ്രോഗം, കാന്‍സര്‍, ശിശുസംരക്ഷണം, ദഹന സംബന്ധമായവ, കരള്‍, മൂത്രാശയം എന്നീ വിഭാഗങ്ങളിലെ സങ്കീര്‍ണ രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മികവ്.

ക്ലിനിക്കല്‍ ഗവേഷണങ്ങളിലും പഠനങ്ങളിലും ശ്രദ്ധയൂന്നീയിരിക്കുന്നു.

ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും സേവന മികവും.

സാമ്പത്തികപരമായി മികവാര്‍ന്ന പ്രവര്‍ത്തനം.

ഉയര്‍ന്ന ജനസാന്ദ്രതയുള്ളതും എന്നാല്‍ ചികിത്സാസൗകര്യം കുറവുള്ള മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം.

കൈക്കൂലി: പത്തനംതിട്ടയിൽ ഡോക്‌ടർ വിജിലൻസിന്റെ പിടിയിൽ

വൈവിധ്യവത്കരണത്തിലൂടെ നിലവിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി, ആശുപത്രിയുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന വിധം അടിസ്ഥാന പശ്ചാത്തല സാഹചര്യങ്ങള്‍.

പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന മാനേജ്‌മെന്റും ശക്തരായ നിക്ഷേപ സ്ഥാപനങ്ങളുടെ മാര്‍ഗോപദേശവും പിന്തുണയും.

ഓഹരി വില: 319-336 രൂപയ്ക്കിടയില്‍ അപേക്ഷിക്കാം.
ചുരുങ്ങിയ അപേക്ഷ: 44 ഓഹരികളുടെ ഗുണിതങ്ങളായി.
സമാഹരിക്കുന്ന തുക: 2,205 കോടി.
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്: എന്‍എസ്ഇ, ബിഎസ്ഇ.
ലിസ്റ്റിങ് തീയതി: നവംബര്‍ 16.

ബ്രോക്കറേജ് ശുപാര്‍ശ

റിലയന്‍സ് സെക്യൂരിറ്റീസ്- വെല്ലുവിള നിറഞ്ഞ പശ്ചാത്തലത്തിലും വമ്പന്‍ ശൃംഖലയുടെ അധിക ബാധ്യതയില്ലാതെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയുള്ള ഗ്ലോബല്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ഉന്നത നിലവാരത്തിലുള്ള ഉപകരണ സംവിധാനങ്ങള്‍. പ്രവര്‍ത്തനങ്ങളിലും സാമ്പത്തികപരവുമായ മേല്‍നോട്ടത്തിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതും നേട്ടമാണ്. അതിനാല്‍ ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയ്ക്കു വേണ്ടി അപേക്ഷിക്കാമെന്ന് റിലയന്‍സ് സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നു.

പിടിച്ചെടുത്ത 47 ലക്ഷം തിരികെ വേണമെന്ന ആവശ്യം, മുസ്ലിംലീഗ് നേതാവ് കെ.എം ഷാജിക്ക് കോടതിയില്‍ നിന്ന് തിരിച്ചടി

ചോയിസ് ബ്രോക്കിങ്ങും ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയില്‍ അപേക്ഷിക്കാമെന്ന ശുപാര്‍ശയാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. ഓഹരിയുടെ നിര്‍ദ്ദിഷ്ട ഉയര്‍ന്ന വിലയില്‍ പോലും എന്റര്‍പ്രൈസ് വാല്യൂവും വിറ്റുവരവും തമ്മിലുള്ള അനുപാതം 4 മടങ്ങിലേയുള്ളൂ. ഇത് സമാന ഓഹരികളേക്കാള്‍ മികച്ച നിലവാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയില്‍ പങ്കെടുക്കാമെന്ന് ചോയിസ് ബ്രോക്കിങ് നിര്‍ദ്ദേശിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button