റാസല്‍ ഖൈമ : നിക്ഷേപകരെയും വ്യാപാരികളെയും ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് യുഎഇയിലെ നിര്‍മ്മാണ കമ്പനി. റാസല്‍ ഖൈമ ഇക്കണോമിക് സോണുമായി ചേര്‍ന്ന് യുഎഇയിലെ ആദ്യത്തെ ഫ്രീഹോള്‍ഡ് പ്രൊജക്ടുകളിലൊന്നായ റാസല്‍ ഖൈമയിലെ അല്‍ ഹംറ പ്രൊജക്ട് നിര്‍മ്മാതാക്കളാണ് പുതിയ വിസ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
അല്‍ ഹംറ വില്ലേജിലോ ബാബ് അല്‍ ബഹ്‌റിലോ റെഡി ടു മൂവ് സീഫ്രെണ്ട് അല്ലെങ്കില്‍ ഗോള്‍ഫ് കോഴ്സ് വ്യൂ പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ നിക്ഷേപകര്‍ക്ക് 12 വര്‍ഷത്തെ യുഎഇ റെസിഡന്‍സി വിസയും ബിസിനസ് ലൈസന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകന്റെ ഇഷ്ടപ്രകാരം നൂറുകണക്കിന് ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ഒന്ന് ഏറ്റെടുക്കാനും ഒരു അധിക പങ്കാളി വിസയും ബിസിനസ്സ് നടത്തുന്നതിന് ഒരു ഫ്‌ളെക്‌സി ഡെസ്‌കും ഈ ബിസിനസ്സ് ലൈസന്‍സിലൂടെ നിക്ഷേപകര്‍ക്ക് സാധിക്കും.
അല്‍ ഹംറ വില്ലേജിലെയും ബാബുല്‍ ബഹ്റിലെയും ഒരു അപ്പാര്‍ട്ട്മെന്റിന് 292,000 ദിര്‍ഹം മുതലാണ് വിലയിട്ടിരിക്കുന്നത്. ഇത് വാങ്ങുമ്പോഴാണ് 12 വര്‍ഷത്തെ വിസ ലഭിക്കുക. തുക മുഴുവന്‍ അഞ്ച് വര്‍ഷത്തിനിടയില്‍ അടച്ചു തീര്‍ത്താലും മതി. പക്ഷേ, തുടക്കത്തില്‍ മൊത്തം തുകയുടെ 20 ശതമാനം ഡൗണ്‍പെയ്മെന്റായി നല്‍കണമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനം കാരണം നഷ്ടത്തില്‍ ആയിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ പഴയ നിലയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഓഫറുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments