കോട്ടക്കല്‍: മലപ്പുറം കോട്ടക്കല്‍ ചെട്ടിയാംകിണറില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ കുടുംബപ്രശ്‌നമാണെന്ന് നിഗമനം. നാംകുന്നത്തു റാഷിദ് അലിയുടെ ഭാര്യ സഫ്വ (26), മക്കളായ ഫാത്തിമ മര്‍സീഹ (നാല്) മറിയം (ഒന്ന്) എന്നിവരെയാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാഷിദ് അലിയാണ് മൂവരും മരിച്ച വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്.
Read Also: പൊതുസ്വത്ത് അപഹരിച്ചു: 11 പേർക്ക് 65 വർഷത്തെ തടവും പിഴയും വിധിച്ച് പബ്ലിക് പ്രോസിക്യൂഷൻ
സഫ്വയുടെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചതാണെന്നാണ് വിവരം. ഇന്നലെ രാത്രി സഫ്വയും മക്കളും ഒരു മുറിയിലും റാഷിദ് മറ്റൊരു മുറിയിലുമാണ് ഉറങ്ങാന്‍ കിടന്നത്. സഫ്വയും റാഷിദ് അലിയുമായി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. താന്‍ മരിക്കാന്‍ പോകുന്നതായി സഫ്വ പുലര്‍ച്ചെ മൂന്നിന് റാഷിദിന് സന്ദേശം അയച്ചിരുന്നതായും പറയുന്നു. അഞ്ച് വര്‍ഷം മുന്‍പായിരുന്നു റാഷിദിന്റെയും സഫ്വയുടെയും വിവാഹം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന റാഷിദ് 6 മാസം മുന്‍പാണ് നാട്ടിലെത്തിയത്.
Post Your Comments