പൊതുവേ സ്ത്രീകൾ പുറത്തുപറയാൻ മടിക്കുന്ന പ്രശ്നമാണ് വെള്ളപോക്ക്. കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ ഇത് കണ്ടു വരുന്നുണ്ട്. എന്നാൽ, ഇത് ഒരു രോഗം അല്ല. എങ്കിലും ചിലരിലെങ്കിലും അശ്രദ്ധയും വൃത്തിക്കുറവും മൂലം ചിലരിൽ ഇതൊരു രോഗമായി മാറുന്നത് കാണാം. ബാക്ടീരിയകളോ അല്ലെങ്കിൽ മറ്റു ചില പ്രശ്നങ്ങൾ കാരണമോ ആണ് അങ്ങനെ സംഭവിക്കുന്നത്.
സാധാരണയായി ആരോഗ്യമുള്ള സ്ത്രീകളിൽ പ്രായപൂർത്തിയാകുന്നതിനു തൊട്ടു മുൻപുള്ള വർഷങ്ങൾ മുതൽ വെള്ളപോക്ക് കണ്ടു തുടങ്ങും. ഇത് സ്വാഭാവികമായ ഗർഭപാത്രത്തിന്റെയും യോനിയുടെയും ശുചീകരണ പ്രക്രിയയാണ് ഇതിനു ഏറ്റക്കുറച്ചിലുകളുണ്ടാകാം.
കഴിക്കുന്ന ആഹാരം, കുടിക്കുന്ന വെള്ളം, ചെയ്യുന്ന ജോലിയുടെ രീതി, വ്യായാമം, ഉറക്കം, മാനസിക നില എന്നിവയാണ് ഏറ്റക്കുറച്ചിലിനു കാരണം. 55 വയസ്സു കഴിഞ്ഞാൽ ഈ ഒഴുക്കു കുറയും. അതുകൊണ്ടാണ് അത്രയും പ്രായമാകുമ്പോൾ യോനി വരണ്ടു പോകുന്നത്.
Read Also : നിങ്ങളുടെ വിവാഹ ജീവിതം ആകുലതകളും പ്രശ്‌നങ്ങളും നിറഞ്ഞതാണോ ? എങ്കില്‍ ഹൃദയം അപകടത്തില്‍
അതേസമയം, വെള്ളപോക്ക് രോഗാവസ്ഥയിലായാൽ യോനീ ഭാഗങ്ങളിൽ അസഹ്യമായ ചൊറിച്ചിൽ വരാം. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ നല്ല വേദനയും വരാം. ഛർദ്ദിക്കാൻ വരുന്നതായി തോന്നുന്നതോടൊപ്പം തലവേദയും ഇതിന്റെ ലക്ഷണങ്ങളാണ്. ഇനി ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്ന് നോക്കാം.
ആർത്തവ സമയത്ത് ശുചിത്വം കത്തുസൂക്ഷിക്കുക. 4 മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റുക. സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക. കോണ്ടം ഉപയോഗിക്കുക. എത്ര തന്നെ വിശ്വാസം ഉള്ള ആളാണെങ്കിലും കോണ്ടം ഉപയോഗിച്ചു മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.
കോട്ടൻ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. ദിവസവും അടിവസ്ത്രം മാറ്റുക. കഴുകി വെയിലത്തു ഉണക്കുക. നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കാതെയിരിക്കുക.
മണമുള്ള സോപ്പുകൾ ഉപയോഗിച്ചു യോനി കഴുകാതെയിരിക്കുക. കട്ടി കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകുക. ടിഷ്യൂവോ തുണിയോ ഉപയോഗിച്ച് തുടയ്ക്കുമ്പോൾ യോനിയിൽ നിന്നും പിറകോട്ട് തുടയ്ക്കുക. ഒരിക്കലും പിന്നിൽ നിന്ന് മുൻപോട്ട് തുടയ്ക്കരുത്. കാരണം മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കൾ യോനിയിൽ വരുവാൻ സാധ്യതയേറുന്നു. അതിനാൽ മുൻപിൽ നിന്ന് പിന്നിലോട്ടു മാത്രം തുടയ്ക്കുക. ഈ രീതി കുട്ടികളിലും ഉപയോഗിക്കുക.
Post Your Comments