KeralaLatest News

പോപ്പുലർ ഫ്രണ്ട് ജനാധിപത്യ സംഘടന’ : മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലന്‍ ഷുഹൈബ്

കണ്ണൂർ: ജനാധിപത്യപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് അലന്‍ ഷുഹൈബ്. സംഘടനയ്‌ക്കെതിരെ കേസുണ്ടോ ഇല്ലേയോ എന്നത് വിഷയമല്ലെന്നും യുഎപിഎ സെക്ഷന്‍ 15 പ്രകാരം നരേന്ദ്രമോദി സര്‍ക്കാരിന് നിലവില്‍ ഏത് സംഘടനയെയും നിരോധിക്കാമെന്ന സാഹചര്യമാണുള്ളതെന്നും അലന്‍ ഷുഹൈബ് പറഞ്ഞു. സോഷ്യല്‍മീഡിയയിലെ പിഎഫ്‌ഐ പിന്തുണ പോസ്റ്റിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അലന്റെ ഈ മറുപടി.

‘യുഎപിഎ സെക്ഷന്‍ 15 പ്രകാരം നിലവില്‍ നരേന്ദ്രമോദി സര്‍ക്കാരിന് ഏത് സംഘടനയെയും നിരോധിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ പിഎഫ്‌ഐ പോലൊരു സംഘടനയെ, അവര്‍ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ്. കേസുണ്ടോ ഇല്ലേയോ എന്നത് അല്ല വിഷയം. ജനധിപര്യപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ്. ഒരു സുപ്രഭാതത്തില്‍ നിരോധിക്കപ്പെടുന്നു.

നേതാക്കന്‍മാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. ഞാന്‍ യുഎപിഎയ്ക്ക് എതിരായിട്ടുള്ള മനുഷ്യനാണ്. അത് ചാര്‍ജ് ചെയ്യപ്പെട്ട ഒരാളാണ്. 10 മാസം ജയില്‍ കിടന്നിട്ടുണ്ട്. ഞാന്‍ യുഎപിഎയ്ക്ക് എതിരായി പറയുന്ന സമയത്ത് ഇത്തരത്തില്‍ സ്റ്റേറ്റ് നടത്തുന്ന വയലന്‍സിനെതിരായ സംസാരിക്കുന്ന ആളാണ്. യുഎപിഎ റിസര്‍വ്വ് ചെയ്തിട്ടുള്ള സാധനമല്ല. സിപിഐഎമ്മിനുണ്ട്. ടിഎംസി, കോണ്‍ഗ്രസ്, സിപിഐ പലര്‍ക്കുമുണ്ട് യുഎപിഎ.’

തേസമയം, പാലയാട ക്യാമ്പസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന പരാതി വ്യാജമാണെന്ന് അലന്‍ ഷുഹൈബ് പറഞ്ഞു. സംഭവത്തിൽ ധര്‍മടം പൊലീസ് കേസെടുത്തു. ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി അബിന്‍ സുബിനെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. വിദ്യാര്‍ത്ഥിയെ ക്യാമ്പസിന് മുന്നില്‍ വെച്ച് മര്‍ദ്ദിച്ചെന്നാണ് എസ്എഫ്‌ഐയുടെ പരാതി. പരുക്കേറ്റ അബിനെ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലന്‍ ഷുഹൈബ്, ബദറുദ്ദീന്‍, നിഷാദ് എന്നീ വിദ്യാര്‍ഥികള്‍ക്ക് എതിരെയാണ് അബിന്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button