സോള്‍: വിവിധ ലോകരാജ്യങ്ങളുടെ മുന്നറിയിപ്പുകളെ അവഗണിച്ച് വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തത്. സംഭവത്തിന് പിന്നാലെ ദക്ഷിണ കൊറിയയിലുള്ളവര്‍ക്കും വടക്കന്‍ ജപ്പാനിന്റെ ചില ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് ദക്ഷിണ കൊറിയയുടെ സൈന്യം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തി വന്നിരുന്നത്. കഴിഞ്ഞ ദിവസം വിക്ഷേപിച്ച മിസൈലുകളിലൊന്ന് ദക്ഷിണ കൊറിയയുടെ അതിര്‍ത്തി വരെ എത്തിയതായാണ് റിപ്പോര്‍ട്ട്.
Read Also: വീഡിയോ കോൾ വിളിച്ച് അജ്ഞാത യുവതി നഗ്നത കാട്ടുന്നു: പരാതി നൽകി ബിജെപി നേതാവ്
ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു ഉത്തരകൊറിയയില്‍ നിന്നും ഒന്നിലധികം മിസൈല്‍ വിക്ഷേപണങ്ങള്‍ നടത്തിയത്. ദക്ഷിണ കൊറിയയുടെ അതിര്‍ത്തി വരെ ഉത്തര കൊറിയ വിക്ഷേപിച്ച മിസൈല്‍ എത്തിയ സാഹചര്യത്തിലാണ് രാജ്യത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദ്ദേശമുണ്ട്.
Post Your Comments