Latest NewsKeralaNews

ആർഎസ്എസ് കേന്ദ്രത്തിൽ പോയ ശേഷമാണ് ഗവർണർ അജണ്ട നിശ്ചയിക്കുന്നത്: വിമർശനവുമായി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണർ ബിജെപിയുടെ തീരുമാനങ്ങൾ ഒളിച്ചുകടത്തുകയാണെന്ന് മന്ത്രി വിമർശിച്ചു. ഗവർണർ അജണ്ട നിശ്ചയിക്കുന്നത് ആർഎസ്എസ് കേന്ദ്രത്തിൽ പോയ ശേഷമാണ്. സർവകലാശാലകളെ നാഥനില്ലാ കളരിയാക്കി മാറ്റാനാണ് ചാൻസിലർ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

Read Also: ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ ശേഷം കശ്മീരിന്റെ സൗന്ദര്യം കാണാനെത്തിയത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ

കേന്ദ്രം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്ര ശാസ്ത്രപരമായ ഇടപെടലുകളാണ് നടക്കുന്നത്. സർവകലാശാലകളെ നാഥനില്ലാ കളരികളാക്കി മാറ്റിക്കൊണ്ട് കേരളത്തിൽ നാം നടത്താൻ ആഗ്രഹിക്കുന്ന സമഗ്ര പരിഷ്‌കരണത്തിന്റെ മുന്നേറ്റങ്ങളെ ക്ഷീണിപ്പിക്കുന്നതിനും തിരിച്ചടികൾ നൽകുന്നതിനും വേണ്ടിയാണ് ഗവർണറുടെ ശ്രമം. ഇതിനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.

Read Also: എഎപിയ്ക്ക് അവസരം നൽകിയാൽ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കെജ്‌രിവാള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button