കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിന് നേരെ നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഗ്രാമീണ പുനരധിവാസ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യാത്രചെയ്തിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.
Read Also: കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതിൽ എന്താണിത്ര ആക്ഷേപിക്കാൻ ഉള്ളത്? ചോദ്യവുമായി ബെന്യാമിൻ
കാബൂളിനടുത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന മേഖലയിലാണ് സ്ഫോടനം നടന്നത്. നല്ല തിരക്കുള്ള സമയത്താണ് സ്ഫോടനം നടന്നതെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ ബസ്സിന് സമീപത്തുണ്ടായിരുന്ന മറ്റാര്‍ക്കെങ്കിലും അപകടത്തില്‍ പരിക്കേറ്റ തുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നിട്ടില്ല.
ഒരു ഇടവേളയ്ക്ക് ശേഷമാണ് കാബൂളില്‍ സ്ഫോടനം നടന്നത്. കഴിഞ്ഞ മാസം ആദ്യം ഒരു ട്യൂഷന്‍ സെന്ററില്‍ നടന്ന സ്ഫോടനത്തില്‍ 35 വിദ്യാര്‍ത്ഥിനികളാണ് കൊല്ലപ്പെട്ടത്. 80 പേര്‍ക്ക് പരിക്കേറ്റിരുന്നു.
Post Your Comments