Latest NewsNewsBusiness

ഐഫോൺ ഘടകങ്ങൾ നിർമ്മിക്കാൻ ഭൂരിഭാഗവും വനിതകൾ, വേറിട്ട നിർമ്മാണ യൂണിറ്റുമായി ടാറ്റ

വനിതകൾക്ക് പ്രതിമാസം 16,000 രൂപയാണ് ശമ്പളം നൽകുന്നത്

ഐഫോൺ നിർമ്മാണ രംഗത്ത് സ്ത്രീകൾക്ക് മുൻതൂക്കം നൽകി ടാറ്റ ഗ്രൂപ്പ്. തമിഴ്നാട്ടിലെ ഹോസൂരിൽ സ്ഥാപിച്ച നിർമ്മാണ യൂണിറ്റിൽ ഇത്തവണ നിയമനം നൽകിയത് കൂടുതലും സ്ത്രീകൾക്കാണ്. ബ്ലൂബെർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 10,000 ജീവനക്കാരാണ് ഹോസൂരിലെ നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്യുന്നത്. ഇവയിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. കഴിഞ്ഞ സെപ്തംബറിൽ 5,000 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.

വനിതകൾക്ക് പ്രതിമാസം 16,000 രൂപയാണ് ശമ്പളം നൽകുന്നത്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഐഫോൺ ഘടകങ്ങൾ നിർമ്മിക്കാൻ കൂടുതൽ വനിതകളെ സജ്ജമാക്കാൻ ടാറ്റ പദ്ധതിയിടുന്നുണ്ട്. ഏകദേശം 45,000 വനിതകൾക്കാണ് പരിശീലനം നൽകുക. ഫോക്സ്കോണ്‍, വിസ്ട്രോൺ, പെഗാട്രോൺ കോർപ് തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നത്.

Also Read: സ്വർണ്ണക്കടത്ത്: സർക്കാരിനെ പിരിച്ചു വിടാൻ ​ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെ സുധാകരൻ

ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐഫോൺ ഉൽപ്പാദന രംഗത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ കാലയളവിലാണ് തായ്‌വാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഐഫോൺ അസംബിൾ ചെയ്യാനും, ഘടകങ്ങൾ നിർമ്മിക്കാനും ആപ്പിൾ തീരുമാനിച്ചത്. നിലവിൽ, ഐഫോണിന്റെ നിരവധി മോഡലുകൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button