ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. 4.9 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 51,782 പോളിങ് സ്റ്റേഷനുകള്‍ ആണ് ഉള്ളത്.
കഴിഞ്ഞ തവണയും രണ്ട് ഘട്ടങ്ങളിലായിരുന്നു സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.ഒന്നാം ഘട്ടത്തിലെ നാമനിര്‍ദേശ പത്രിക നവംബര്‍ 14 വരെയും രണ്ടാം ഘട്ടത്തിലെ നാമനിര്‍ദേശ പത്രിക നവംബര്‍ 17 വരേയും സമര്‍പ്പിക്കാം. നേരത്തെ ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിലും തീയതി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അന്നുണ്ടായിരുന്നില്ല.
Post Your Comments